അലനല്ലൂര്‍ : പൂര്‍ണ്ണമായും വിദ്യാര്‍ഥികള്‍ നിയന്ത്രിച്ച ഉദ്ഘാടന ചടങ്ങോടെ എടത്ത നാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവം തുടങ്ങി. കലായനം 2024 എന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം സ്‌കൂള്‍ പാര്‍ലമെന്റ് കലാ സാംസ്‌കാരിക വകുപ്പ് മന്ത്രി ടി.കെ അഷ്ഫാക്ക് ഉദ്ഘാടനം ചെയ്തു. ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ടി.എസ് ഷസ ഷംസു അധ്യക്ഷയായി. കലാഭവന്‍ ഷംസുദ്ദീന്‍ പച്ചീരി മുഖ്യാതിഥിയായി. സ്‌കൂള്‍ പാര്‍ലമെന്റ് ചെയര്‍മാന്‍ എബിന്‍.കെ.ഏലിയാസ്, വൈസ് ചെയര്‍മാന്‍ കെ. ഖദീജ റിന്‍ഷ, ആര്‍ട്‌സ് സെക്രട്ടറിമാരായ ദിയ ഫൈസല്‍, പി.നിഷിദ, സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി ഒ.പി ആദില്‍ അബ്ദു, ആഭ്യന്തര വകുപ്പ് മന്ത്രി വി.പി അമാന്‍ ഹംസ, സ്‌കൂള്‍ ലീഡര്‍ ഫൈഹ ഫിറോസ് എന്നിവര്‍ സംസാരിച്ചു. അല നല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്ന, പി.ടി.എ. പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്ട്, പി.ടി.എ. വൈസ് പ്രസിഡന്റ് അബ്ദുല്‍ സലാം പടുകുണ്ടില്‍, എം.പി.ടി.എ. പ്രസിഡന്റ് ടി.പി. സൈനബ, പി.ടി.എ. എക്സിക്യുട്ടീവ് അംഗങ്ങളായ അയ്യപ്പന്‍ കുറൂപാടത്ത്, പി.പി. ജയചന്ദ്രന്‍, ധര്‍മ പ്രസാദ്, പ്രിന്‍സിപ്പാള്‍ എസ്. പ്രതീഭ, പ്രധാനാധ്യാപകന്‍ പി. റഹ്മത്ത്, സീനിയര്‍ അസിസ്റ്റന്റ് സി.പി. മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറിമാരായ കെ. ശിവദാസന്‍, കെ.എസ്. ശ്രീകുമാര്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ പി.എന്‍. ധന്യ, അധ്യാപകരായ സി. ബഷീര്‍, കെ. ടി. സിദ്ധീഖ് എന്നിവര്‍ പങ്കെടുത്തു. യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, അറബിക്, സംസ്‌കൃതം കലോത്സവങ്ങളിലാ യി വിവിധ ഇനങ്ങളില്‍ നൂറുകണക്കിന് പ്രതിഭകള്‍ മാറ്റുരക്കുന്ന കലോത്സവം ചൊവ്വാഴ്ച സമാപിക്കും

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!