മണ്ണാര്‍ക്കാട് : വിവിധ മേഖലകളിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി സി.പി.എം. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റിയുടെ ബഹുജന സദസ്സ്. വ്യാപാരമേഖല, പ്ര വാസികളുടെ പ്രശ്‌നങ്ങള്‍, നഗരസഭയിലെ നികുതി പ്രശ്‌നം, അംഗന്‍വാടി, ആശാ, കുടുംബശ്രീ മേഖലകളിലെ ആവശ്യങ്ങള്‍, ആധാരമെഴുത്തുകാരുടെ തൊഴില്‍ സുരക്ഷിത്വം, തൊഴിലുറപ്പ് വേതനം, കാര്‍ഷികപ്രശ്‌നങ്ങള്‍, വന്യജീവി ആക്രമണം, പെന്‍ഷന്‍കാരുടെ ബുദ്ധിമുട്ടുകള്‍ എന്നിവ ഉന്നയിക്കപ്പെട്ടു. റൂറല്‍ ബാങ്ക് ഓഡിറ്റോ റിയത്തില്‍ നടന്ന ബഹുജന സദസ്സ് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി.ആര്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി.എം ശശി, ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന്‍, ലോക്കല്‍ സെക്രട്ടറി അജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.