മണ്ണാര്‍ക്കാട് : സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്ന റിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തനപരീക്ഷണം നാളെ ജില്ലയിലും നടക്കും. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി സ്ഥാ പിച്ചിട്ടുള്ള ജില്ലയിലെ അഞ്ചുകേന്ദ്രങ്ങളിലെ കവചം സൈറണുകളുടെ ട്രയല്‍റണ്‍ ആണ് നടക്കുക. ഉച്ചതിരിഞ്ഞ് 3.10 മുതല്‍ 3.30വരെയുള്ള സമയത്താണ് ഇത് ക്രമീകരി ച്ചിട്ടുള്ളത്. മുതലമട ചുള്ളിയാര്‍മേടുള്ള പ്രീ മെട്രിക് ഹോസ്റ്റല്‍, ജിഎച്ച്എസ്എസ് കോ ഴിപ്പാറ, ഒറ്റപ്പാലം ജി.എച്ച്.എസ്.എസ് ഫോര്‍ ഡഫ്, അട്ടപ്പാടി ഗവ. ഐ.ടി.ഐ, ജി.വി. എച്ച്.എസ്.എസ് അഗളി എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൈറണുകളാണ് മുഴങ്ങുക.

അഗളി മേലെമുള്ള ഊരില്‍ സൈറണ്‍ സ്ഥിപിച്ചിട്ടുണ്ടെങ്കിലും ഇവിടെ നാളെ ട്രയല്‍ റണ്‍ നടക്കില്ല. മുതലമട ചുള്ളിയാര്‍മേട് പ്രീമെട്രിക് ഹോസ്റ്റല്‍- ഉച്ചയ്ക്ക് ശേഷം 3.10, ജിഎച്ച്എസ്എസ് കോഴിപ്പാറ 3.15, ഒറ്റപ്പാലം ജി.എച്ച്.എസ്.എസ് ഫോര്‍ ഡഫ് 3.20, ഗവ. ഐ.ടി.ഐ അട്ടപ്പാടി ഉച്ചയ്ക്ക് ശേഷം 3.25, ജി.വി.എച്ച്.എസ്.എസ് അഗളി 3.30 എന്നീ സമയങ്ങളിലാണ് പ്രവര്‍ത്തനപരീക്ഷണം നടക്കുക. പരീക്ഷണമായതിനാല്‍ സൈറ ണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാ രണ അതോറിറ്റി ഓഫിസ് അറിയിച്ചു.

ദുരന്തമുന്നറിയിപ്പ് യഥാസമയം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കവചം സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. എന്‍.സി.ആര്‍.എം.പി(നാഷ്ണല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍)- രണ്ട് പ്രൊജക്ടിന്റെ ഭാഗമായി 91 ഏര്‍ലി വാണിങ് ഡിസെമിനേഷന്‍ സിസ്റ്റം (ഇ.ഡബ്ല്യു.ഡി.എസ്) സൈറണുകളാണ് സംസ്ഥാനമൊട്ടാകെ സ്ഥാപിച്ചിട്ടുള്ളത്. ദുരന്തനിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ കേന്ദ്രീ കരിച്ചു നിയന്ത്രിച്ചു സൈറണ്‍ വഴി ശബ്ദമുന്നറിയിപ്പ്, വിവിധ അലര്‍ട്ടുകള്‍ക്ക് അനു സൃതമായി നല്‍കാന്‍ ഉദ്ദേശിക്കുന്ന മൂന്നു തരം അലാം എന്നിവ സംവിധാനത്തി ന്റെ ഭാഗമായി ഉണ്ടാകും. ഇതിനു പുറമേ ഫ്‌ലാഷ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കണ്‍ട്രോള്‍ റൂമുകള്‍ക്കു പുറമേ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ സാധിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!