മണ്ണാര്‍ക്കാട്: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് 2019ലെ ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കണമെന്ന് പെന്‍ഷന്‍കാരുടെ മണ്ണാര്‍ക്കാട് ഉപജില്ലാ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇനിയും കാലതാമസം നേരിട്ടാല്‍ നിയമ നടപടികളിലേക്കു പോകേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പു നല്‍ കി. ജില്ലാ കണ്‍വീനര്‍ പി.വിജയന്‍ അധ്യക്ഷനായി. ജി.എം.യു.പി സ്‌കൂളില്‍ നടന്ന കൂട്ടാ യ്മ മുന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഹമീദ് കൊമ്പത്ത്, ഉപജില്ലാ കണ്‍വീനര്‍ പി.സി സിദ്ദീഖ്, കെ.നാരായ ണന്‍കുട്ടി, ടി. ഓമനക്കുട്ടന്‍, കെ.സി വത്സല, എം. വിജയരാഘവന്‍, പി.പി ഹംസ, വി.കെ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ധനകാര്യ മന്ത്രി, ധനകാര്യ സെക്രട്ടറി എന്നിവര്‍ക്ക് പ്രതിഷേധ കത്തുകളും അയച്ചു.