അലനല്ലൂര്‍: അലനല്ലൂരില്‍ പി.വി അന്‍വര്‍ എം.എല്‍.എ. പങ്കെടുത്ത യോഗത്തിന് പിന്നാലെ സംഘര്‍ഷം. മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി ആക്ഷേപം. ഇന്ന് രാവിലെ യോടെയാണ് സംഭവം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് നടത്തിയ അലനല്ലൂര്‍ ഷോപ്പിംങ് ഫെസ്റ്റിവല്‍ ബമ്പര്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അന്‍വര്‍. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഫോണ്‍ ചേര്‍ത്തിയെന്ന പരാതിയില്‍ കറുകച്ചാല്‍ പൊലിസ് കേസെടുത്തത് സംബന്ധിച്ച് പ്രതി കരണം തേടാന്‍ മാധ്യമപ്രവര്‍ത്തകരെത്തി. ഇത് സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ചോദ്യം ചെയ്തതോടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. അന്‍വര്‍ സ്ഥലത്ത് നിന്നും മടങ്ങി യശേഷമായിരുന്നു സംഭവം. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകല്‍ പൊലിസും വ്യാപാരി സംഘടനാ നേതാക്കളുമെത്തി രംഗം ശാന്തമാക്കുകയായിരുന്നു. അതിക്രമം കാട്ടിയവര്‍ വ്യാപാരികളുമായി ബന്ധപ്പെട്ട ആളുകളല്ലെന്ന് സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.