മണ്ണാര്‍ക്കാട് : ഗവ.താലൂക്ക് ആശുപത്രിയിലെ സായാഹ്ന ഒ.പി. സേവനം രോഗികള്‍ക്ക് വലിയ ആശ്വാസമാകുന്നു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാ ണ് ഒ.പി സേവനം പ്രയോജനപ്പെടുത്തുന്നത്. കഴിഞ്ഞമാസം 22നാണ് സായാഹ്ന ഒ.പി തുടങ്ങിയത്. ഒരു മാസത്തിനിടെ 4754 പേര്‍ ചികിത്സതേടിയതായാണ് കണക്കുകള്‍. ആഗസ്റ്റ് 22 മുതല്‍ 31 വരെ 834 പേരും, സെപ്റ്റംബര്‍ മാസത്തില്‍ 27-ാം തിയതി വരെ 3920 പേരുമാണ് എത്തിയത്. അത്യാഹിത വിഭാഗത്തിന് മുന്‍വശത്തുള്ള മുറിയിലാണ് സായാഹ്ന ഒ.പിയുടെ പ്രവര്‍ത്തനം. നിലവിലുള്ള കൗണ്ടറുകള്‍ മുഖേനയാണ് ടിക്കറ്റും മരുന്നുകളും നല്‍കുന്നത്. 10 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒരു ഡോക്ടറുടെയും ഒരു ഫാര്‍മസിസ്റ്റിന്റേയും സേവനമാണ് ഉള്ളത്. ആശുപത്രിയില്‍ വൈകുന്നേരങ്ങളിലും ഒ.പി സേവനം ലഭ്യമാക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് സാധാരണ ഒ.പി സമയം. രാവിലത്തെ ഒ.പിയില്‍ ജനറല്‍ വിഭാഗത്തില്‍ മൂന്ന് ഡോക്ടര്‍മാരുടേയും പ്രത്യേക വിഭാഗങ്ങളിലും ഡോക്ടര്‍മാരുടേയും സേവനമാണ് ലഭ്യമാവുക.തുടര്‍ന്ന് ചികിത്സതേടിയെത്തുന്നവരെ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരാണ് പരിശോധിച്ചിരുന്നത്. ആയിരത്തിലധി കം പേര്‍ പ്രതിദിനം ആശുപത്രിയില്‍ ചികിത്സക്കായെത്തുന്നുണ്ട്. പനി പടര്‍ന്ന് പിടി ക്കുന്ന സമയങ്ങളില്‍ ഇത് രണ്ടായിരത്തിനടുത്ത് വരെയാകും. സായാഹ്ന ഒ.പി കൂടി പ്രവര്‍ത്തനമാരംഭിച്ചതോടെ കാലതാമസമില്ലാതെ ചികിത്സ ലഭ്യമാകുന്നത് സാധാരണ ക്കാര്‍ക്ക് ഏറെപ്രയോജനപ്രദമാകുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ ചെലവിലാണ് ആശുപത്രിയില്‍ സായാഹ്ന ഒ.പി യാഥാര്‍ത്ഥ്യമാക്കിയത്.