വെട്ടത്തൂര്‍ : വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്കായി എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ഫുട്‌ബോള്‍ മത്സരം ശ്രദ്ധേ യമായി. എന്‍.എസ്.എസ്. സമദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥിനികള്‍ക്കിട യില്‍ ആത്മവിശ്വാസവും സ്വതബോധവും വളര്‍ത്തിയെടുക്കുക, ആരോഗ്യകായിക ശീലങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.വെട്ടത്തൂർ ടർഫിലെ പുൽമൈതാനിയിൽ നടന്ന മത്സരത്തിൽ സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികളുടെ ടീമുകൾ മത്സരിച്ചു. ഫാത്തിമത്ത് ശര്‍മിനാസ് നയിച്ച പ്ലസ്ടു ടീം ജേതാക്കളായി. മത്സരം ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യ ക്ഷന്‍ എന്‍. ഉസ്മാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.പി അബ്ദുല്‍ ജലീല്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഒ. മുഹമ്മദ് അന്‍വര്‍ എന്നിവര്‍ സംസാ രിച്ചു. എന്‍.എസ്.എസ്. ലീഡര്‍മാരായ ലിഖിത സുരേഷ്, മുഹമ്മദ് അനസ്, മുഹമ്മദ് റിജാസ്, മുഹമ്മദ് അസ്‌ലം എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!