മണ്ണാര്‍ക്കാട് : പോഷകമാസാചരണത്തിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്തും ഐ.സി.ഡി.എസും സംയുക്തമായി പോഷന്‍മാ 2024 സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമ നാട് അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത മുഖ്യപ്രഭാ ഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പാറയില്‍ മുഹമ്മദാ ലി, റഫീന മുത്തനില്‍, മെമ്പര്‍മാരായ കെ.വിനീത, നാലകത്ത് അബൂബക്കര്‍, ഐ.സി. ഡി.എസ്. സൂപ്പര്‍വൈസര്‍മാരായ ടി.എം രാജേശ്വരി, പി. ഉഷ, സി.ഡി.എസ്. ചെയര്‍പേ ഴ്‌സണ്‍ ദീപ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. അംഗനവാടി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ശേഖരിച്ച പച്ചക്കറികള്‍ കൊണ്ട് തയ്യാറാ ക്കിയ പൂക്കളം, പോഷകമൂല്യങ്ങളുള്ള ഭക്ഷ്യവസ്തുക്കളാല്‍ തയാറാക്കിയ വിവിധ പല ഹാരങ്ങളും പ്രദര്‍ശനത്തില്‍ ഇടംപിടിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!