പാലക്കാട് : കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കുന്നതിനുളള അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും.സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ MBBS, B.Tech, M.Tech, BAMS, BDS, BVSC & AH, B.Arch, M.Arch, PG Ayurveda, PG Homoeo, BHMS, MD, MS, MDS, MVSC & AH, MBA, MCA കോഴ്‌സുകളില്‍ 2023-24 ല്‍ ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥി കള്‍ക്കാണ് ആനുകൂല്യം ലഭിക്കുകയെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയി ച്ചു. മേല്‍ പറഞ്ഞ കോഴ്സുകള്‍ക്ക് കേന്ദ്ര/സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ ‘കേരളത്തിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളേജു കളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത.B.Arch, M.Arch എന്നിവ കേന്ദ്ര സര്‍ക്കാര്‍ എന്‍ട്രന്‍സ് JEE, GATE, NATA aptJ\bpw, MBA യ്ക്ക് CAT, MAT, KMAT എന്നീ എന്‍ട്രന്‍സുകള്‍ മൂഖേനയും, MCA യ്ക്ക് എല്‍.ബി.എസ്. സെന്റര്‍ തിരുവന ന്തപുരം നേരിട്ട് നടത്തുന്ന എന്‍ട്രന്‍സ് മുഖേനയും പ്രവേശനം നേടിയതായിരിക്കണം.
അപേക്ഷയോടൊപ്പം എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ടമെന്റ് കത്ത്/ സ്‌കോര്‍ ഷീറ്റ്/ അലോട്ടമെന്റ് ഓര്‍ഡറിന്റെ പകര്‍പ്പ് ,2024 ല്‍ ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച തായുള്ള സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ നല്‍കണം. കള്ള് ഷാപ്പുകള്‍ അടഞ്ഞിരിക്കുന്നതു മൂലം താത്കാലികമായി തൊഴില്‍ നഷ്ടപ്പെട്ടവ രോ, ഗുരുതരമായ അസുഖം/അപകടം എന്നിവ മൂലം തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത വരോ ഒഴികെ മറ്റ് കാരണങ്ങളാല്‍ തൊഴിലില്‍ നിന്നും വിട്ടുനില്‍ക്കുന്നവരുടെ മക്കള്‍ ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവില്ല. അപേക്ഷഫോറം വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍:0491-2515765.