തച്ചനാട്ടുകര : മുറിയങ്കണ്ണി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി, ആയുഷ് ഹെല്‍ത്ത് ആന്‍ഡ് ആന്‍ഡ് വെല്‍നസ് സെന്റര്‍, ചെത്തല്ലൂര്‍ പൊതുജനഗ്രന്ഥശാല എന്നിവയുടെ സംയുക്താമഭിമുഖ്യത്തില് യോഗ ക്ലാസുകള്‍ തുടങ്ങി. വ്യാഴാഴ്ചകളില്‍ രാവിലെ 11 മുത ല്‍ 12 വരെ വായനശാലക്ക് മുകളിലുള്ള ഹാളിലാണ് ക്ലാസ് നടക്കുക. ആയുര്‍വേദ ഡി സ്പെന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.എം ദിനേശന് ഉദ്ഘാടനം ചെ യ്തു. വാര്‍ഡ് മെമ്പര്‍ പി. രാധാകൃഷ്ണന് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം പി.എം ബിന്ദു, ഗ്രന്ഥശാല പ്രസിഡന്റ് കെ.ബിന്ദു, സെക്രട്ടറി സതീശന്, യോഗ ഇന്‍സ്ട്രക്ടര്‍ സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.