മണ്ണാര്‍ക്കാട് : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സായാഹ്ന കോഴ്‌സുകളിലും പാര്‍ട്ട് ടൈം കോഴ്‌സുകളിലും വിദൂര വിദ്യാഭ്യാസ- ഓണ്‍ലൈന്‍ കോഴ്‌സുകളിലും പങ്കെടുക്കു ന്നതിന് നിശ്ചിയിച്ചിരുന്ന 30 കിലോമീറ്റര്‍ ദൂരപരിധി ഒഴിവാക്കി. ജോലി ചെയ്യുന്ന സ്ഥാ പനവുമായി 30 കിലോമീറ്റര്‍ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളില്‍ മാത്രമേ ഉപരിപഠന ത്തിന് അനുമതി നല്‍കാന്‍ പാടുള്ളു എന്ന നിബന്ധന പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃ ഷ്ടിക്കുന്നതിനാല്‍ അത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിവിധ വകുപ്പുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരിന് അപേക്ഷകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തി ലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുതിയ ഉത്തരവിറക്കിയത്. ഇത്തരത്തില്‍ അനുമതി നല്‍കുമ്പോള്‍ പാര്‍ട്ട് ടൈം കോഴ്‌സുകള്‍ ഓണ്‍ലൈനായോ പ്രവൃത്തിദിവ സങ്ങളില്‍ ക്ലാസുകള്‍ ഇല്ലാത്തതോ ആണെന്നും ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥന്‍ കോഴ്‌സിന് ചേരുന്നത് ഓഫീസ് പ്രവര്‍ത്തന സമയം ഓഫീസില്‍ ഹാജരായിരിക്കുന്നതിനു തടസ്സ മാകില്ലെന്നും ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ അറി യിച്ചു.