അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മെമ്പര്‍മാര്‍ക്ക് 15ശതമാനം ലാഭ വിഹിതം നല്‍കും. ബാങ്കിന്റെ 2023-24 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡിയോഗ ത്തിലാണ് തീരുമാനം. ഓഡിറ്റ് പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് പി.പി.കെ അബ്ദുറഹിമാന്‍ അധ്യക്ഷനായി. സെക്രട്ടറി പി.ശ്രീനി വാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വി. അബ്ദുള്ള മാസ്റ്റര്‍, ഡയറക്ട ര്‍മാരായ കെ.എ സുദര്‍ശനകുമാര്‍, ടി.രാജകൃഷ്ണന്‍, സൈദ്, ബാലചന്ദ്രന്‍, ശ്രീധരന്‍, ഉസ്മാന്‍, ശ്രീജ, ഷെറീന, ബിന്ദു, മുന്‍ പ്രസിഡന്റ് ടി.വി സെബാസ്റ്റ്യന്‍, ഡയറക്ടര്‍മാ രായിരുന്ന മുസ്തഫ, രാമകൃഷ്ണന്‍ മാസ്റ്റര്‍, സുരേഷ്‌കുമാര്‍, അബ്ദുള്‍ കരീം, സഹകാരിക ളായ മെമ്പര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.