അലനല്ലൂര്‍: തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളിലെ ചങ്ങാതിക്കൂട്ടം സഹപാഠി യും ഭിന്നശേഷിക്കാരിയുമായ കൂമഞ്ചിറയിലെ സന്‍ഹ ഫാത്തിമയുടെ വീട് സന്ദര്‍ശിച്ച് സൗഹൃദം പങ്കുവച്ചു. മണ്ണാര്‍ക്കാട് ബി.ആര്‍.സിയുമായി സംയുക്തമായി സംഘടിപ്പിച്ച പരിപാടി അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ ബക്കര്‍ ഉദ്ഘാട നം ചെയ്തു. പ്രധാനാധ്യാപകന്‍ ടി.എസ് ശ്രീവത്സന്‍ അധ്യക്ഷനായി. ബി.ആര്‍.സി ട്രെയിന ര്‍ പി.സുകുമാരന്‍, സി.ആര്‍.സി.സിമാരായ പ്രജീഷ ഉമ്മണത്ത്, സുഹാന, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ പി.സൗമ്യ, പി.ഷറീന, എം.സ്വാതി അധ്യാപകരായ രഞ്ജിത് ജോസ്, സി.കെ രോഹിത്, എം. സീനത്ത്, കെ. വിനീത എന്നിവര്‍ സംസാരിച്ചു. ചങ്ങാ തിക്കൂട്ടത്തിലെ അംഗങ്ങളായ വിദ്യാര്‍ഥികള്‍ പാട്ടുപാടിയും സമ്മാനങ്ങള്‍ നല്‍കിയും കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞും സന്‍ഹയുമായി സൗഹൃദം പങ്കുവെച്ചു.