തച്ചനാട്ടുകര : സംശയാസ്പദസാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാറിനകത്തെ യാത്രക്കാരി ല്‍നിന്നും മാരകമയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി. സംഭവത്തില്‍ മൂന്നുപേരെ നാട്ടുകല്‍ സി.ഐ. എ. ഹബീബുള്ളയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. നാട്ടുകല്‍ പാലോട് സ്വദേശികളായ കളംപറമ്പില്‍ മുഹമ്മദ് അജ്നാസ് (21), പുത്തനങ്ങാടി നിഷാദ് (31), പാറക്കല്ലില്‍ ഷിഹാബുദ്ദീന്‍ (34) എന്നിവരാണ് അറസ്റ്റിലായത്. പരിശോധനയ്ക്കിടെ ഇവരില്‍നിന്നും 5.850 ഗ്രാം എം.ഡി.എം.എ.യും ഇത് ഉപയോഗിക്കുന്നതിനുള്ള ഉപകരണ ങ്ങളും കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രി 10ന് മുറിയങ്കണ്ണി ചീരത്തടത്തുവെച്ചാണ് സംഭവം. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഗുരുവായൂരില്‍നിന്നും നാട്ടുകല്ലിലേക്ക് തിരിച്ചു വരികയായിരുന്നു സി.ഐ.യും പോലീസുകാരും. സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മുറിയങ്ക ണ്ണി-ചാമപ്പറമ്പ് റോഡില്‍വച്ച് പാതയോരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ നിര്‍ ത്തിയിട്ട കാര്‍ ശ്രദ്ധയില്‍പ്പെട്ടു. പോലീസിനെ കണ്ടതോടെ കാര്‍ യാത്രികര്‍ പെട്ടെന്ന് വാഹനത്തില്‍ കടന്നുകടയാന്‍ ശ്രമിച്ചതോടെ ജീപ്പ് റോഡിന് കുറുകെനിര്‍ത്തി പോ ലീസ് തടഞ്ഞു.തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ വിവരങ്ങളാണ് ഇവര്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥരെ എത്തിച്ച് ദേഹപരിശോധന നടത്തിയപ്പോള്‍ മൂന്നുപേരുടെ വസ്ത്രത്തിനകത്തുനിന്നും മയക്കുമരുന്ന് പിടികൂടി. കാറില്‍നിന്ന് മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി. പ്രതിക ളുടെ സ്വന്തം ആവശ്യത്തിനും വില്‍പ്പനയ്ക്കുമുള്ളതായിരുന്നു കണ്ടെത്തിയ മയക്കു മരുന്ന് ശേഖരമെന്ന് പോലീസ് പറഞ്ഞു. വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി അറ സ്റ്റുരേഖപ്പെടുത്തുകയായിരുന്നു. അതേസമയം ഇവര്‍ എവിടെനിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന വിവരം ലഭ്യമായിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!