പാലക്കാട്: ഗാര്‍ഹികാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ ദുരുപയോഗം, സിലിണ്ടറുകളുടെ ലഭ്യത, എല്‍.പി.ജി വിതരണം എന്നിവ സംബന്ധിച്ച് ഉപഭോക്താ ക്കള്‍ക്കുള്ള പരാതികള്‍ പരിഹരിയ്ക്കുക ലക്ഷ്യമിട്ട് അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റി ന്റെ അധ്യക്ഷതയില്‍ ഗ്യാസ് ഏജന്‍സി ഉടമസ്ഥര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഉപഭോക്താക്കള്‍, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട ഓപ്പണ്‍ ഫോറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ നാലിന് വൈകീട്ട് മൂന്നിന് നടക്കുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ പരാതികള്‍ സെപ്റ്റംബര്‍ 30ന് വൈകീട്ട് അഞ്ച് വരെ തപാല്‍ മുഖേനയോ നേരിട്ടോ അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ഏല്‍പ്പിക്കണം. ബന്ധപ്പെട്ടവര്‍ ഈ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കാന്‍ ജില്ല കലക്ട്രറുടെ നിര്‍ദ്ദേശമുണ്ട്.