പാലക്കാട്: ജില്ലാ മെഡിക്കല്‍ ഓഫീസും ആരോഗ്യകേരളവും സംയുക്തമായി സിവി ല്‍ സ്‌റ്റേഷനില്‍ സംഘടിപ്പിച്ച പോഷകാഹാര പ്രദര്‍ശനം.എ.ഡി.എം കെ .മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ‘പോഷകാഹാരം നിത്യ ജീവിതത്തില്‍’ എന്ന വിഷയത്തിലും ‘നിത്യജീവിതത്തില്‍ പാലിക്കേണ്ട ആഹാര ക്രമീ കരണം’ സംബന്ധിച്ചും മണ്ണാര്‍ക്കാട് താലൂക്ക ആശുപത്രി ഡയറ്റീഷന്‍ രാജി കെ.ബി , ഒറ്റ പ്പാലം താലൂക്ക് ആശുപത്രി ഡയറ്റീഷന്‍ അസ്‌ന ഷെറിന്‍ എന്നിവര്‍ ക്ലാസ് എടുത്തു. പ്രമേഹ രോഗികള്‍ക്കും, അമിത വണ്ണമുള്ളവര്‍ക്കും ആവശ്യമായ ആഹാരക്രമത്തെ ക്കുറിച്ചും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും സമീകൃതാഹാരം എങ്ങനെ നിത്യജീവിതത്തില്‍ പാലിക്കാം എന്നത് സംബന്ധിച്ച് ക്ലാസുകളില്‍ പ്രതിപാദിച്ചു.
ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരന്‍ വിഷയാവതരണം നടത്തി. ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ ജംല റാണി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ശംഭു,ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ രജീന രാമകൃഷ്ണന്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡി.കെ, രജിത പി.പി എന്നി വര്‍ പങ്കെടുത്തു.