മണ്ണാര്‍ക്കാട് : കോട്ടോപ്പാടം, കുമരംപുത്തൂര്‍ പഞ്ചായത്തുകളിലെ മലയോരത്തെ കാട്ടാ നകളില്‍ നിന്നും രക്ഷിക്കാന്‍ വനാതിര്‍ത്തിയില്‍ സൗരോര്‍ജ്ജവേലി നിര്‍മിക്കുന്നതി ന്റെ മൂന്നാംഘട്ട പ്രവൃത്തികളാരംഭിച്ചു. പൊതുവപ്പാടം മുതല്‍ കുരുത്തിച്ചാല്‍ വരെ ഒമ്പത് കിലോമീറ്ററിലാണ് പ്രതിരോധവേലിയൊരുക്കുന്നത്. ഇതിനായി രണ്ട് കിലോ മീറ്ററില്‍ തൂണുകള്‍ സ്ഥാപിക്കുന്ന പണികളാണ് നടക്കുന്നത്. ഈ ഭാഗത്ത് വനാതി ര്‍ത്തിയില്‍ മരങ്ങള്‍ കൂടി മുറിച്ച് മാറ്റേണ്ടതുണ്ട്. ഇതിനായി കരാര്‍ കമ്പനി ബന്ധ പ്പെട്ട അധികൃതരില്‍ നിന്നും അനുമതി തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടിയാകുന്ന പക്ഷം ഇവിടെ ജോലികള്‍ മുന്നോട്ട് പോകും.
മണ്ണാര്‍ക്കാട് വനംഡിവിഷന് കീഴിലുള്ള തിരുവിഴാംകുന്ന് വനംസ്റ്റേഷന്‍ പരിധിയിലെ അതിരൂക്ഷമായ കാട്ടാനശല്ല്യം പരിഹരിക്കുന്നതിനാണ് വനംവകുപ്പ് സൗരോര്‍ജ്ജവേലി നിര്‍മിക്കുന്നത്. കഴിഞ്ഞവര്‍ഷം കുന്തിപ്പാടം മുതല്‍ പൊതുവപ്പാടം വരെ രണ്ട് കിലോ മീറ്ററില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ച സൗരോര്‍ജ്ജവേലി വിജയമായതിനെ തുടര്‍ന്ന് കൂടുതല്‍ ദൂരത്തേക്ക് ഇത് വ്യാപിപ്പിക്കുകയായിരുന്നു. 1.21 കോടി ചെലവില്‍ അമ്പലപ്പാറ മുതല്‍ കുരുത്തിച്ചാല്‍ വരെ 16 കിലോമീറ്റര്‍ ദൂരത്തില്‍ വനാതിര്‍ത്തിയി ലൂടെ സൗരോര്‍ജ്ജവേലി നിര്‍മിക്കുന്ന പ്രവൃത്തികളില്‍ ഇതിനകം മുപ്പതേക്കര്‍ മുതല്‍ അമ്പലപ്പാറ വരെ ഏഴ് കിലോമീറ്ററില്‍ പ്രതിരോധവേലി പൂര്‍ത്തിയാക്കി. ഇതോടെ വനാതിര്‍ത്തിയില്‍ മുമ്പ് നിര്‍മിച്ചതടക്കം ഒമ്പത് കിലോമീറ്ററിലാണ് ഇപ്പോള്‍ ഫലപ്രദ മായപ്രതിരോധസംവിധാനമുള്ളത്.
വനയോരഗ്രാമങ്ങളില്‍ മുമ്പത്തെ അപേക്ഷിച്ച് കാട്ടാനശല്ല്യത്തിനും വലിയതോതില്‍ അയവുവന്നിട്ടുണ്ട്. അതേസമയം കാട്ടാനകള്‍ മരങ്ങള്‍ തള്ളിയിട്ട് പ്രതിരോധസംവി ധാനത്തെ തകര്‍ക്കുന്ന പ്രവണതയുണ്ട്. മരങ്ങള്‍ക്ക് കേടുപറ്റാതെ തടിയില്‍ മുള്ളുവേലി ചുറ്റി പരീക്ഷണാടിസ്ഥാനത്തില്‍ ഇതിനെ ചെറുക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരം ഭിച്ചു. തോട്ടപ്പായി, മുപ്പതേക്കര്‍ ഭാഗങ്ങളിലൂടെയാണ് കാട്ടാനകള്‍ നാട്ടിലേക്കിറങ്ങു ന്നത്. ഇങ്ങിനെയെത്തിയ നാല് കാട്ടാനകള്‍ നിലവില്‍ പലഭാഗങ്ങളിലായി കണ്ടുവരുന്നു ണ്ട്. ഫാമിലും പാണക്കാടന്‍ നിക്ഷിപ്തവനത്തിലുമായാണ് ആനകള്‍ തമ്പടിക്കുന്നത്. അടിക്കാട് നിറഞ്ഞ പാണക്കാടന്‍ വനത്തില്‍ നിന്നും സൈലന്റ് വാലി ഉള്‍വനത്തി ലേക്ക് കാട്ടാനകളെ തുരത്തുന്നത് ശ്രമകരമാണ്. ഇവ മുളകുവള്ളം ഭാഗത്തേക്കെ ത്തിയാല്‍ ഉള്‍വനത്തിലേക്ക് തുരത്തുന്നത് എളുപ്പമാണെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്ന. അതേസമയം കാട്ടാനകള്‍ ജനവാസകേന്ദ്രത്തിലേക്കെത്താതിരിക്കാന്‍ വനപാലകര്‍ നിതാന്തജാഗ്രത പുലര്‍ത്തുന്നുണ്ട്. പുളിച്ചിപ്പാറ, കാഞ്ഞിരംകുന്ന്, പുളിയക്കോട്ടുകര, നെല്ലിക്കുന്ന് ഭാഗങ്ങളില്‍ രാത്രിയിലും വനപാലകരുടെ കാവലുണ്ട്.