കുമരംപുത്തൂര്‍ : മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളിലായി നടക്കും. കലോത്സവത്തിന് മുന്നോടിയായി കല്ലടി സ്‌കൂളില്‍ സ്വാഗതസംഘം രൂപവ ത്കരണവും നടന്നു. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന വറോടന്‍ അധ്യക്ഷയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. അബൂബക്കര്‍, മറ്റു ജനപ്രതിനിധികളായ നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഇന്ദിര മഠത്തുംപുള്ളി, മണ്ണാര്‍ക്കാട് എസ്.ഐ. സുരേഷ്, പി.ടി.എ. പ്രസിഡന്റ് വി. മനോജ്കുമാര്‍, കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ കെ.സി.കെ സയ്യിദ് അലി, പ്രിന്‍സിപ്പല്‍ എം. ഷഫീഖ് റഹിമാന്‍, പ്രധാനാധ്യാപിക എന്‍.കെ മിനി മോള്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാനായി രാജന്‍ ആമ്പാടത്ത്, കണ്‍വീനറായി എം. ഷെഫീഖ് റഹിമാന്‍ എന്നിവരെ തിരഞ്ഞെടുത്തു. വിവിധ കമ്മിറ്റി കളും രൂപവത്കരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!