കോട്ടോപ്പാടം: അഭ്യസ്തവിദ്യരും തൊഴില്‍ പരിജ്ഞാനമുള്ളവരുമായ യുവാക്കളെ നൂതന തൊഴില്‍ മേഖലകളിലേക്ക് പ്രാപ്തരാക്കുന്നതിനായി പൊതുസ്വകാര്യ പങ്കാളിത്തത്തോ ടെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ സ്‌കില്‍ പാര്‍ക്ക് സ്ഥാപിക്കണമെന്ന് കോട്ടോ പ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി സംഘടി പ്പിച്ച കമ്മ്യൂണിറ്റി മീറ്റ് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയകാല തൊഴിലധിഷ്ഠിത കോഴ്‌സുകളും വൈദ ഗ്ധ്യം വേണ്ട തൊഴിലുകളില്‍ മികച്ച പരിശീലനവും നല്‍കുന്നതിലൂടെ യുവജനങ്ങ ളുടെ നൈപുണ്യ വികസനവും ജോലി സാധ്യതകളും ഉറപ്പാക്കാന്‍ കഴിയുമെന്ന് യോഗം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം,തൊഴില്‍,കലാ സാംസ്‌കാരികം,ആരോഗ്യ ശുചിത്വ പരിപാലനം, സാമൂഹ്യക്ഷേമം,സ്ത്രീ ശാക്തീകരണം,ജീവകാരുണ്യം എന്നീ മേഖലകളി ല്‍ ത്രിവത്സര കര്‍മ പദ്ധതി നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. ആദ്യപടിയായി പബ്ലിക് ലൈബ്രറി ഒക്ടോബറില്‍ പ്രവര്‍ത്തനമാരംഭിക്കും.

ഗേറ്റ്‌സ് ആസ്ഥാന മന്ദിരത്തില്‍ നടന്ന കമ്യൂണിറ്റി മീറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഗേറ്റ്‌സ് പ്രസിഡന്റ് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗം കെ.ടി. അബ്ദുളള, കെ.എ.എച്ച്. എസ്.എസ് പ്രിന്‍സിപ്പാള്‍ എം.പി സാദിഖ്, എം.മുഹമ്മദലി മിഷ്‌കാത്തി, എം.അബ്ബാസ്, എ.മുഹമ്മദലി, മുഹമ്മദലി നാലകത്ത്, റഷീദ് മുത്തനില്‍, എം.കെ മുഹമ്മദലി, മുനീര്‍ താളിയില്‍, വി.പി സലാഹുദ്ദീന്‍, കെ.പി ആഷിഖ്, എന്‍. സാബിത്ത്, ബഷീര്‍ അമ്പാഴ ക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രൂപ്പ് തല ചര്‍ച്ചക്ക് സിദ്ദീഖ് പാറോക്കോട്, ഇ.പി.റ ഷീദ്,സലീം നാലകത്ത്, എന്‍.ഒ സലീം, ഒ.മുഹമ്മദലി, കെ.എ ഹുസ്‌നി മുബാറക്, എം. മുത്തലിബ്, പി.ഷമീന്‍, എ.ഷൗക്കത്തലി, റഫീഖ് അക്കര നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അസീസ് കോട്ടോപ്പാടം സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി കെ. മൊയ്തുട്ടി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!