മണ്ണാര്‍ക്കാട് : വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം ജനസമ്പ ര്‍ക്ക പരിപാടി തുടങ്ങി. മണ്ണാര്‍ക്കാട് നഗരസഭ, കുമരംപുത്തൂര്‍, തെങ്കര പഞ്ചായത്തുകളി ലാണ് എം.പിയെത്തിയത്. ഇന്ന് രാവിലെ 9.30ന് കുമരംപുത്തൂര്‍ ഞെട്ടരക്കടവില്‍ നിന്നായിരുന്നു പരിപാടിയുടെ തുടക്കം. തുടര്‍ന്ന് മോതിക്കല്‍, മല്ലി, കൂനിവരമ്പ്, ചുങ്കം, അരിയൂര്‍, കുളപ്പാടം, കല്യാണക്കാപ്പ്, പളളിക്കുന്ന്, നെച്ചുളളി, മൈലാമ്പാടം, വെളളപ്പാടം, കുന്തിപ്പുഴ, പോത്തോഴിക്കാവ്, കാഞ്ഞിരം ഒന്നാം മെയില്‍, മുക്കണ്ണം, നായാടിക്കുന്ന് നാലുസെന്റ്, കൊടുവാളിക്കുണ്ട്, അരക്കുര്‍ശ്ശി, വടക്കുമണ്ണം, കൈതച്ചിറ, തത്തേങ്ങലം, മണലടി, പഞ്ചക്കോട്, തെങ്കര, മൊഴുകുപാറ തുടങ്ങിയ സ്ഥലങ്ങളിലെത്തിയ ശേഷം ആനമൂളിയില്‍ സമാപിച്ചു. നാളെ കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ നടക്കും. വിവിധ കേന്ദ്രങ്ങളില്‍ എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ റഷീദ് ആലായന്‍, കണ്‍വീനര്‍ അസീസ് ഭീമനാട്, നേതാക്കളായ ടി.എ സലാം മാസ്റ്റര്‍, പി.അഹമ്മദ് അഷറഫ്, ഹുസൈന്‍ കോളശ്ശേരി, പി.ആര്‍ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, ടി.കെ ഫൈസല്‍, ഹരിദാസ് ആറ്റക്കര, വി.വി ഷൗക്കത്തലി, ടി.കെ ഹംസക്കുട്ടി, കുരിക്കള്‍ സൈദ്, ഗിരീഷ് ഗുപ്ത, വര്‍ഗീസ്, അസീസ് പച്ചീരി, കെ.പി ഹംസ, പി.മുഹമ്മദാലി അന്‍സാരി, അബു വറോടന്‍, ഇ.ശശീധരന്‍, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് രാജന്‍ ആമ്പാടത്ത്, സഹദ് അരിയൂര്‍, പി.കെ സൂര്യകുമാര്‍, ഇ.ശശീധരന്‍, റസീന വറോടന്‍, സിദ്ദീഖ് മല്ലിയില്‍, ഷരീഫ് ചങ്ങലീരി, ഗോപാലകൃഷ്ണന്‍, കെ.സി അബ്ദുറഹിമാന്‍, പ്രേംകുമാര്‍, മുജീബ് പെരിമ്പിടി, ഉണ്ണികൃഷ്ണന്‍, എന്‍.വി സൈദ്, അരുണ്‍കുമാര്‍ പാലക്കുര്‍ശ്ശി, ഷമീര്‍ വാപ്പു, വി.പ്രസീത, കെ.ബാലു, ഹംസ കുറുവണ്ണ, ജാബിര്‍ മുണ്ടേക്കരാട് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!