മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുമരംപുത്തൂര്‍ കല്ലടി സ്‌കൂളിന് സമീപം ബസുകള്‍ കൂട്ടിയിടിച്ച് മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതവും തടസപ്പെട്ടു. മണ്ണാര്‍ക്കാട് പയ്യനെടം സ്വദേശിനി രാധ(62), തച്ചമ്പാറ മാച്ചാം തോട് ഫാത്തിമ (68), മുതുകുര്‍ശി റൈഹാനത്ത് (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവ രെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. ചി കിത്സകള്‍ക്കുശേഷം ഇവര്‍ ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവി ലെ 10.20നാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന സ്വകാര്യ ബസും പാലക്കാ ട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസുമാണ് കൂട്ടിയിടിച്ചത്. അപ കടസമയത്ത് ശക്തമായ മഴയുണ്ടായിരുന്നു. സ്വകാര്യബസിന്റെ ചില്ലുകള്‍ തകര്‍ന്ന് റോഡില്‍ ചിതറി. മുന്‍വശത്ത് കേടുപാടുകളും സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് കല്ലടി കോളേജ് മുതല്‍ താഴെ ചുങ്കംവരേയും ഗതാഗതംതടസപ്പെട്ടു. അപകടത്തില്‍പ്പെ ട്ട വാഹനങ്ങള്‍ വഴിയരികിലേക്ക് നീക്കിയിട്ടശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മണ്ണാര്‍ക്കാട് പൊലിസും സ്ഥലത്തെത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!