അഗളി: പട്ടിക വര്‍ഗ വികസന വകുപ്പും കെ-ഡിസ്‌കും പ്രകൃതി സംരക്ഷ സംഘടയായ തണലും ചേര്‍ന്ന് നടപ്പിലാക്കുന്ന നമുത്ത് വെള്ളാമെ പദ്ധതി വഴി കൃഷി ചെയ്ത നിലക്കട ല വിളവെടുപ്പ് തുടങ്ങി. പദ്ധതിയുടെ ഗുണഭോക്താവായ ഉമത്താംപടി ഊരിലെ തുളസി മുരുകന്റെ കൃഷിയിടത്തിലാണ് നിലക്കടല വിളവെടുപ്പ് നടത്തിയ്. ഐടിഡിപി ഓഫീ സര്‍ വി കെ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് കോര്‍ഡിനേറ്റര്‍, അഗ്രികള്‍ച്ചര്‍ ഓഫിസര്‍, ഫീല്‍ഡ് കോര്‍ഡിനേറ്റര്‍മാര്‍ എ്ന്നിവര്‍ പങ്കെടുത്തു.
2019ല്‍ ആണ് അട്ടപ്പാടിയുടെ തനത് പാരമ്പര്യ കൃഷിരീതിയായ പഞ്ചകൃഷി പ്രോത്സാ ഹിപ്പിക്കുന്നതിനും, തരിശായി കിടക്കുന്ന ഭൂമിയെ കൃഷിയോഗ്യമാക്കുന്നത്തിനും, കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്ന, മണ്മറഞ്ഞു പോകുന്ന അട്ടപ്പാടിയിലെ ഗോത്ര വിഭാഗക്കാരുടെ കാര്‍ഷിക – കലാ സംസ്‌കാരങ്ങളെ തിരിച്ചു കൊണ്ടുവരുന്നതിനും, പാരമ്പര്യ ഭക്ഷണ സംസ്‌കാരം നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പിലാ ക്കിയത്. ഇതുമൂലം അട്ടപ്പാടി ജനങ്ങളില്‍ നിലനില്‍ക്കുന്ന പോഷകാഹാര കുറവ് പരി ഹരിക്കുന്നതിനും ഭൂമി അന്യാധീന പെടാതെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്ന കാര്‍ഷിക ഉദ്യമ- വരുമാന ധായക പദ്ധതിയാണ് നമുത്ത് വെള്ളാമെ.
നിലവില്‍ 33 ഉന്നതികളിലായി 1300 ഏക്കറില്‍ 1070 കര്‍ഷകരാണ് പദ്ധതിയില്‍ അംഗ ങ്ങള്‍. ജില്ലാ കളക്ടര്‍ പ്രോജക്ടിന്റെ ചെയര്‍മാനും സബ് കളക്ടര്‍ വൈസ് ചെയര്‍മാന്‍, ഐടിഡിപി ഓഫീസര്‍ കണ്‍വീനറുമാണ്. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന തിന് ഒരു കൃഷി ഓഫീസറും 10 ഫീല്‍ഡ് കോര്‍ഡിനേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്. പദ്ധതിയില്‍ അംഗമായ കര്‍ഷകര്‍ക്ക് വിവിധ ഘട്ടങ്ങളില്‍ കൃഷിക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നു. ഇതോടൊപ്പം കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകൃ തമായ പിജിഎസ് ഓര്‍ഗാനിക് സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. കര്‍ഷകരില്‍ നിന്നും അട്ട പ്പാടി കോപ്പറ്റീവ് ഫാമിംഗ് സൊസൈറ്റി ഉല്പനങ്ങള്‍ നേരിട്ട് ശേഖരിച്ച് വിപണനം നടത്തുന്നു.