മണ്ണാര്‍ക്കാട്: പെരിമ്പടാരി സെന്റ് ഡൊമിനിക്സ് സ്പെഷ്യല്‍സ്‌കൂളില്‍ ടി.ബി. നെടു ങ്ങാടി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി എം. പുരുഷോത്തമന്‍ അധ്യക്ഷനായി. ഡൊമിനിക്കന്‍ സിസ്റ്റേഴ്സിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ടെസ്സി മുഖ്യാതിഥിയായി. ടസ്റ്റ് ഖജാന്‍ജി ടി. കൃഷ്ണദാസന്‍, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പൗളിന്‍, വാര്‍ഡ് കൗണ്‍സിലര്‍ മാസിത സത്താര്‍, പി.ടി.എ. പ്രസിഡന്റ് ജോമി ജോര്‍ജ്, സ്പീച്ച് തെറാപ്പിസ്റ്റ് കീര്‍ത്തന, ജോബ് ഐസക്, കെ. ശ്രീലത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. തിരുവാതിരക്കളി, മറ്റു നൃത്ത പരിപാടികളും നടന്നു. നഗരസഭാ അധ്യക്ഷന്റെ നേതൃത്വത്തില്‍ സ്‌കൂളിന് ലബിച്ച പഠനപരിശീലന ഉപകരണങ്ങളുടെ ഉദ്ഘാടനവും നടത്തി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!