അലനല്ലൂര്‍ : തെളിഞ്ഞ ആകാശത്തിന് കീഴെ ചെണ്ടുമല്ലി പൂത്തുലഞ്ഞ് നില്‍ക്കുന്ന മനോഹര കാഴ്ച. ചെണ്ടുമല്ലികളുടെ നിറവും സുഗന്ധവും നിറയുന്നത് ദൂരെയൊന്നുമല്ല, അലനല്ലൂരിന്റെ ഗ്രാമാന്തരങ്ങളിലാണിത്. ഓണം വിളിച്ചറിയിച്ചാണ് ചെണ്ടുമല്ലിപ്പൂക്ക ളൊന്നാകെ ഇവിടങ്ങളില്‍ വിരിഞ്ഞ് നില്‍ക്കുന്നത്. അലനല്ലൂര്‍ പഞ്ചായത്ത് പുഷ്പ വര്‍ഷ പദ്ധതിയിലുള്‍പ്പെടുത്തി നടത്തിയ ഈ ഉദ്യമം വിജയമായതിന്റെ അഴകുമുണ്ട് ചെണ്ടു മല്ലിപ്പാടങ്ങള്‍ക്ക്.
ഓണത്തിന് വിളവെടുക്കാന്‍ പാകത്തില്‍ ചെണ്ടുമല്ലിയും പച്ചക്കറികൃഷിയുമാണ് പദ്ധ തിപ്രകാരം നടത്തിയത്. പൂക്കൃഷിക്കായി 49000 രൂപയും പച്ചക്കറി കൃഷിയ്ക്ക് 50,000 രൂപയുമാണ് പഞ്ചായത്ത് വകയിരുത്തിയത്. ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ സംയുക്ത സംരഭ ത്തില്‍ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, സ്‌കൂളുകളെല്ലാം പങ്കാളിക ളായി. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേക്കുമായി നാലേക്കറോളം സ്ഥലത്ത് നട്ടു വളര്‍ ത്താന്‍ കഴിയുന്നതിനുള്ള 12800 തൈകളാണ് വിതരണം ചെയ്തത്. സ്വകാര്യ സ്ഥ ലങ്ങളി ല്‍ കുടുംബശ്രീയും തൊഴിലുറപ്പ് തൊഴിലാളികളും ചെണ്ടുമല്ലികൃഷി നടത്തി. കൂടാതെ പഞ്ചായത്ത് പരിധിയിലെ 24ഓളം വിദ്യാലയങ്ങളും. ഇവിടങ്ങളില്‍ നിന്നെല്ലാം വിള വെടുക്കുന്ന പൂക്കളും പച്ചക്കറികളുമെല്ലാം പഞ്ചായത്തിന്റെ കീഴി ലുള്ള ഓണച്ചന്തയി ലൂടെ വിപണനം നടത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ പറഞ്ഞു.
അലനല്ലൂര്‍ ഗ്രാമവാസികള്‍ക്ക് ഓണമാഘോഷിക്കാന്‍ നാട്ടുപൂക്കളും പച്ചക്കറികളും ഗ്രാമങ്ങളില്‍ നിന്നുതന്നെ ലഭ്യമാക്കുകയെന്ന ലക്ഷ്യം നിറവേറുന്നതിന്റെ സന്തോഷം കൂടിയുണ്ട് പഞ്ചായത്തിന്. പുഷ്പവര്‍ഷ പദ്ധതിയിലെ ചെണ്ടുമല്ലിപൂക്കളുടെ വിളവെടു പ്പ് ഇന്ന് ഉപ്പുകുളം വാര്‍ഡില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌നസത്താര്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി, സ്ഥിരം സമിതി അധ്യക്ഷരായ കെ.റംലത്ത്, എം.ജിഷ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിത വിത്ത നോട്ടില്‍, ബഷീര്‍പടുകുണ്ടില്‍, പൊതുപ്രവര്‍ത്തകരായ കെ.ടി ഹംസപ്പ, റഫീക്ക, വാര്‍ഡ് പ്രതിനിധികള്‍, കുടുംബശ്രീ,തൊഴിലുറപ്പ് അംഗങ്ങള്‍,മേറ്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.