ഇരുഭാഗത്തും സ്ഥലമേറ്റെടുപ്പിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചു
മണ്ണാര്‍ക്കാട് : തെങ്കര – കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോല്‍പ്പാട ത്തെ ചപ്പാത്തിന് പകരം പുതിയ പാലമെന്ന നാടിന്റെ സ്വപ്നത്തിന് ചിറകുമുളയ്ക്കുന്നു. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ആദ്യഘട്ടപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ തോടെ പാലത്തിന്റെ കാര്യത്തില്‍ യാത്രക്കാരുടെ പ്രതീക്ഷകള്‍ക്കും കരുത്തേറി. കോല്‍പ്പാടം പുഴയ്ക്ക് കുറുകെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ചപ്പാത്ത് പാലം പൊളിച്ച് ഇവിടെ നിന്ന് എട്ടുമീറ്റര്‍ മാറി 52 മീറ്റര്‍ നീളത്തിലും 9.75 മീറ്റര്‍ വീതിയിലും പുതിയ പാലം നിര്‍മിക്കാനാണ് ഒരുക്കം. ഒന്നര മീറ്റര്‍ വീതിയില്‍ പാലത്തിന്റെ ഒരുഭാഗത്ത് നടപ്പാതയുമുണ്ടാകും. നിലവിലുള്ള റോഡില്‍ ബന്ധിപ്പിക്കുന്ന തരത്തില്‍ അപ്രോച്ച് റോഡും നിര്‍മിക്കും. ഇടതുഭാഗത്ത് 25 മീറ്ററും വലതുഭാഗത്ത് 69മീറ്ററുമാണ് റോഡുണ്ടാ വുക. ഇതിന് സ്ഥലമേറ്റെടുക്കേണ്ടതായി വരുന്നുണ്ട്. ഇരുഭാഗത്തുമായി 16.5 സെന്റോളം സ്ഥലം ഏറ്റെടുക്കേണ്ടായി വരുമെന്ന് അധികൃതര്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം എം.എല്‍.എമാരായ എന്‍.ഷംസുദ്ദീന്‍, കെ.ശാന്തകുമാരി എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച സ്ഥലത്ത് പ്രദേശവാസികളുടെ യോഗം ചേര്‍ന്നിരുന്നു. കാഞ്ഞിരപ്പുഴ പഞ്ചായ ത്ത് പ്രസിഡന്റ് സതീരാമരാജന്‍, തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം മണ്ണാര്‍ക്കാട് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീ യര്‍ ശര്‍മിള, ഓവര്‍സിയര്‍മാരായ അനൂപ്ദാസ്, നൗഷാദ്, ടെസി പി ജോര്‍ജ്ജ് തുടങ്ങിയ വരും പങ്കെടുത്തു. സ്ഥലമേറ്റെടുപ്പിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കുകയും പാലത്തി ന്റെ രൂപരേഖയും മറ്റും നാട്ടുകാരുമായി പങ്കുവെയ്ക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജനറല്‍ അലൈ ന്‍മെന്റ് ഡ്രോയിംഗ് വരുന്ന മുറയ്ക്ക് ഭരണാനുമതിക്കുള്ള എസ്റ്റിമേറ്റ് സമര്‍പ്പിക്കുമെ ന്നാണ് അധികൃതരില്‍ നിന്നും ലഭ്യമാകുന്ന വിവരം. വൈകാതെ തന്നെ അന്തിമ അനു മതി ലഭിച്ച് ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു.
ആറുകോടി രൂപയാണ് നിര്‍മാണ ചെലവ് കണക്കാക്കുന്നത്. പാലം യാഥാര്‍ഥ്യമായാല്‍ ഇതുവഴിയുള്ള യാത്ര കൂടുതല്‍ സുഗമമാകും. കാഞ്ഞിരപ്പുഴ ഭാഗത്തുള്ളവര്‍ക്ക് മണ്ണാര്‍ ക്കാട്, തെങ്കര എന്നിവടങ്ങളിലേക്കും തെങ്കര ഭാഗത്തുള്ളവര്‍ക്ക് കാഞ്ഞിരപ്പുഴ, തച്ചമ്പാ റ, പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പമാര്‍ഗമാണിത്. ബസുകളടക്കം നിരവധി വാഹനങ്ങള്‍ നിലവില്‍ കോസ്വേ വഴി ഗതാഗതം നടത്തുന്നു ണ്ട്. ശക്തമായ മഴയത്ത് കോസ്വേ വെള്ളത്തില്‍ മുങ്ങി ഗതാഗതം മുടങ്ങുന്നതും പതി വാണ്. ഈ ചപ്പാത്ത് പാലം പൊളിച്ച് കൈവരികളോടുകൂടിയ പുതിയ പാലം നിര്‍മിക്ക ണമെന്ന് നാളുകളായുള്ള ആവശ്യമാണ്. ഏതാനം മാസങ്ങള്‍ക്ക് മുമ്പ് എം.എം.എല്‍ മാരായ എന്‍. ഷംസുദ്ദീന്‍, കെ.ശാന്തകുമാരി എന്നിവര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയും പാലത്തിന്റെ പ്രസക്തിയെ കുറിച്ച് നേരില്‍ ബോധിപ്പിക്കുക യും ചെയ്തിരുന്നു.