പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേ ക്കും തദ്ദേശസ്വയംഭ രണ സ്ഥാപന എഞ്ചിനീയറിങ് വിങിലേക്കും വിദ്യാഭ്യാസ യോഗ്യ തക്കനുസരിച്ച് ജോലി നേടുന്നതിനായുള്ള പ്രവൃത്തിപരിചയം നല്‍കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓ ഫീസര്‍ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21 – 30 വയസ്. ബി.എസ്.സി നഴ്സിങ്, നഴ്സിങ് ജനറല്‍, എം.എല്‍.ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍, എഞ്ചി നീയറിങ്, പോളിടെക്‌നിക്, ഐ.ടി.ഐ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷി ക്കാം. താല്‍പര്യമുള്ള പട്ടികജാ തി ഉദ്യോഗാര്‍ഥികള്‍ എഴുതി തയ്യാറാക്കിയ അപേക്ഷ യോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, റസിഡന്‍ഷ്യല്‍ സര്‍ട്ടി ഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫി ക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം സെ പ്റ്റംബര്‍ 20 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. പഞ്ചാ യത്തുകളില്‍ സ്ഥിരതാമസമുള്ള വര്‍ അപേക്ഷിച്ചാല്‍ മതിയാകും. വിശദവിവര ങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നി വിടങ്ങളില്‍ ലഭ്യമാണ്. ഫോണ്‍ : 0491 2505005.