പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയി ട്ടുള്ള ജോബ് സ്‌കൂള്‍ പദ്ധതി പ്രകാരം സൗജന്യ പി.എസ്.സി പരീക്ഷാപരിശീലനത്തിന് പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള പട്ടികജാതി വിഭാഗത്തില്‍പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി /പ്ലസ് ടു / ഡിഗ്രി പാസ്സായിരിക്ക ണം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, താമ സ സാക്ഷ്യപത്രം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഒരു പാസ്‌ പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ സെപ്റ്റംബര്‍ 20ന് വൈകീട്ട് 5 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.

തെരഞ്ഞെടുക്കുന്ന പരിശീലനാര്‍ഥികള്‍ക്ക് സ്‌റ്റൈപ്പന്റ് നല്‍കും. പരിശീലനം ആറ് മാസ കാലയളവിലേക്കാണ്. ഒരോ ബ്ലോക്കിലും അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് കേന്ദ്രം അനുവദിക്കും. അപേക്ഷയുടെ മാതൃക ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും എല്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീ സുകളിലും ലഭ്യമാണ്. ഫോണ്‍: 0491 2505005.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!