മണ്ണാര്‍ക്കാട്: കാരാകുറുശ്ശി പഞ്ചായത്തിലെ ചുള്ളിമുണ്ടയെ മാതൃകാ വാര്‍ഡാക്കി മാറ്റു ന്നതിന്റെ ഭാഗമായുള്ള നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപനം ചൊവ്വാഴ്ച വൈകിട്ട് വി.കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ഡംഗം റിയാസ് നാലകത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ തുടര്‍ന്നുവന്നുകൊണ്ടിരിക്കുന്ന വിക സനത്തിന്റെ പൂര്‍ത്തീകരണവും വിവിധക്ഷേമ പദ്ധതികളുമാണ് ഇതിലുള്‍കൊള്ളിച്ചി ട്ടുള്ളത്. കാര്‍ഷികം, മൃഗസംരക്ഷണം, ചെറുകിട വ്യവസായം, വിദ്യാഭ്യാസം എന്നീ മേ ഖലകളിലെല്ലാം ഇതു നടപ്പിലാക്കും. കൂടാതെ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയും മിനി സ്റ്റേഡിയം നിര്‍മാണവും പൂര്‍ത്തീകരിക്കും. സമ്പൂര്‍ണ പെന്‍ഷന്‍ ഗ്രാമം, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, കുടുംബശ്രീ മുഖേന സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് വേണ്ട പരിശീല ന ക്ലാസുകള്‍ എന്നിവയും നടത്തും. വാര്‍ഡിലെ വിവിധ റോഡുകളും നവീകരിക്കും.
വയോജനങ്ങള്‍ക്കായുള്ള പദ്ധതികള്‍, ശിശുക്ഷേമ പദ്ധതി താലോലം പദ്ധതി ഇതിന്റെ ഭാഗമായി നടത്തും. യൂനാനി ആയുര്‍വേദം,അലോപ്പതി മെഡിക്കല്‍ ക്യാംപുകള്‍ സംഘ ടിപ്പിക്കും. ദാരിദ്ര ലഘൂകരണത്തിനായി വിശപ്പു രഹിത ഗ്രാമം എന്നിവ നടപ്പിലാക്കും. കൊളപ്പ റോഡ്, ചുള്ളിമുണ്ട കറുകക്കുണ്ട് റോഡ് എന്നിവ പൂര്‍ത്തീകരിക്കും. ജീവിത ശൈലി രോഗം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളും ഉണ്ടാവും. ഭവന പദ്ധതി വാര്‍ഡി ല്‍ ലൈഫ് ലൈഫ്, പി എം എ വൈ പദ്ധതി കൂടുതല്‍ നടപ്പിലാക്കും, സ്മാര്‍ട്ട് അങ്കണവാ ടി, തെരുവുകള്‍ സൗന്ദര്യവല്‍ക്കരിക്കല്‍, അടുക്കളത്തോട്ടം നിര്‍മ്മാണം, മാലിന്യ സം സ്‌കരണത്തില്‍ പുതിയ പദ്ധതികള്‍,സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഗ്രാമം, സമ്പൂര്‍ണ്ണ സാക്ഷരതാ ഗ്രാമം പദ്ധതി, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉള്ള പ്രത്യേക ക്ഷേമപ്രവര്‍ത്തനങ്ങള്‍, എല്ലാ മാസവും അദാലത്തുകള്‍ എന്നിവയും നടത്തും.
ബസ് വൈറ്റിംഗ് ഷെഡ് നിര്‍മ്മാണങ്ങള്‍ ഏറ്റെടുക്കും. വനവല്‍ക്കരണവും പുഴ സംര ക്ഷണവും നടത്തും.പട്ടയം ഇല്ലാത്തവര്‍ക്ക് പട്ടയം ലഭിക്കുന്നതിന് വേണ്ടിയിട്ടുള്ള ക്യാം പുകള്‍ സംഘടിപ്പിക്കും, തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് വേണ്ടി സ്വയംതൊഴില്‍ പദ്ധ തിക്ക് വേണ്ട സഹായങ്ങള്‍ ചെയ്യും. മെമ്പറുടെ ഓണറേറിയയവും സുമനസ്സുകളുടെ സഹായവും ഇതിനുവേണ്ടി ഉപയോഗിക്കും. വാര്‍ഡ് ജനങ്ങളുടെ മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കുന്നതിന് വേണ്ടി ഫയല്‍ സഞ്ചാരം നടത്തും. എം.പി., എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകളും ഉപയോഗപ്പെടുത്തും. വൈകീട്ട് നാലിന് ചുള്ളിമുണ്ടയിലാണ് ഉദ്ഘാടനപരിപാടി. വാര്‍ത്താ സമ്മേളനത്തില്‍ സക്കീര്‍ കള്ളിവളപ്പിലും പങ്കെടുത്തു.