അലനല്ലൂര്‍: വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റ് സമാഹരിച്ച കാല്‍ ലക്ഷ ത്തിലധികം രൂപ കൈമാറി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി. നസീര്‍, എക്‌സിക്യു ട്ടിവ് അംഗം കെ.വേണു എന്നിവര്‍ തുക ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് അഹമ്മദ് സു ബൈര്‍ പാറോക്കോട്ട്, എക്സിക്യുട്ടീവ് അംഗങ്ങളായ റഫീഖ പാറോക്കോട്ട്, എം. മഹ്ഫുസ് റഹീം, സി. നാരായണന്‍ കൂട്ടി, സിദ്ധീഖ് പാലത്തിങ്ങല്‍, കെ. ഹരിദാസന്‍, പി. അബ്ദുല്‍ ലത്തീഫ്, പ്രിന്‍സിപ്പാള്‍ എസ്. പ്രതീഭ, പ്രധാനാധ്യാപകന്‍ പി. റഹ്മത്ത്, സ്‌കൗട്ട് അധ്യാപ കരായ കെ.ടി. സിദ്ദീഖ്, സി. ബഷീര്‍, ഗൈഡ് അധ്യാപികമാരായ വി.പി. നൗഷിദ, പി. ബ ല്‍ക്കീസ്,സ്‌കൗട്ട് പട്രോള്‍ ലീഡര്‍മാരായ എന്‍. കാര്‍ത്തിക്ക്, കെ. അന്‍സില്‍, സി. ജിഹാ ദ്, കെ. അഫ്ഹാം,കെ.മിഥിലാജ്, എം.ഷഹല്‍ അലി, പി. അജല്‍ ദേവ്, കെ. വി. ആദി അഷറഫ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!