മണ്ണാര്‍ക്കാട് : ഗോവിന്ദപുരം ക്ഷേത്രത്തിന് പിന്‍വശത്തായി നെല്ലിപ്പുഴ കോസ്‌വേയില്‍ മരത്തടികളടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടത് പ്രദേശവാസികള്‍ക്ക് ഭീഷണി യായതിന്റെ പശ്ചാത്തലത്തില്‍ അഗ്‌നിരക്ഷാസേനാംഗങ്ങളെത്തി നീക്കംചെയ്തു. വാര്‍ ഡംഗം അറിയിച്ചതിനനുസരിച്ച് മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി. സുല്‍ഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടി. ജയരാജന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം. മഹേഷ്, ഒ.എസ്. സുഭാഷ്, പി.എ. മഹേഷ്, നിലയത്തില്‍ പരിശീലനം ലഭിച്ചുകൊണ്ടിരിക്കുന്ന ടി. സനോജ് മോഹ ന്‍, ജി. പ്രപഞ്ച് എന്നിവര്‍ സ്ഥലത്തെത്തി മരങ്ങള്‍ കെട്ടിവലിച്ചും മുറിച്ചും നീക്കംചെയ്ത് ഒഴുക്ക് സുഗമമാക്കി.