അലനല്ലൂര്‍ : കണ്ണംകുണ്ട് അംഗനവാടിക്ക് സമീപം റോഡിലേക്ക് ഇറങ്ങിയ മുള്‍ച്ചെ ടികള്‍ ട്രോമാകെയര്‍ വളണ്ടിയര്‍മാരും നാട്ടകാരും ചേര്‍ന്ന് വെട്ടിനീക്കി. മുള്‍ച്ചെടി കള്‍ക്കിടയില്‍ ഇഴജന്തുക്കളെത്തിയതിനാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വെട്ടാന്‍ കഴിയാത്ത സാഹചര്യമായി. ഇതേ തുടര്‍ന്ന്് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി അറിയിച്ചപ്രകാരം ട്രോമാകെയര്‍ വളണ്ടിയര്‍മാരും നാട്ടുകാരും ചേര്‍ന്ന്് മുള്‍പടര്‍പ്പുകള്‍ നീക്കം ചെയ്തത്. ട്രോമാകെയര്‍ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റിയാസുദ്ദീന്‍, നാട്ടുകല്‍ സ്‌റ്റേഷന്‍ കോര്‍ഡിനേറ്റര്‍ ഷാഹുല്‍ ഹമീദ്, ഡെപ്യുട്ടി കോര്‍ഡിനേറ്റര്‍ മണികണ്ഠന്‍, വളണ്ടിയര്‍മാരായ ജലീല്‍, റിഷാദ് അലനല്ലൂര്‍, റഹീം അലനല്ലൂര്‍, നൗഷാദ് അലനല്ലൂര്‍, സലാം അലനല്ലൂര്‍, റഹീസ് അലനല്ലൂര്‍, സലീന, ഹസീന, ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാ ബി ആറാട്ടുതൊടി സ്ഥലത്തെത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!