അലനല്ലൂര്‍ : മാളിക്കുന്നില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കാഞ്ഞിരക്കടവന്‍ മുഹമ്മദ് മുസ്‌ലിയാരുടെ വീട്ടിലെ കിണര്‍ ആണ് ആള്‍മറയോടെ മണ്ണിനടിയിലേക്ക് താഴ്ന്നത്. മോട്ടോറും പമ്പുസെറ്റും ഉള്‍പ്പടെ നഷ്ടമായി. ഇന്ന് രാവിലെ എട്ടരയോടെയാ യിരുന്നു സംഭവം. 20 കോലോളം ആഴമുള്ള കിണറില്‍ നിറയെ വെള്ളമുണ്ടായിരുന്നു. വീടിന്റെ അടുക്കളയ്ക്ക് സമീപത്താണ് കിണറുണ്ടായിരുന്നത്. കനത്ത മഴയില്‍ മണ്ണ്കുതിര്‍ന്ന് കിണര്‍ അപകടത്തിലാവുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ ലത മുള്ളത്ത്, ജില്ലാ ട്രോമാ കെയര്‍ നാട്ടുകല്‍ സ്‌റ്റേഷന്‍ യൂണിറ്റിലെ വളണ്ടിയര്‍മാരും സംഭവസ്ഥലം സന്ദര്‍ശിച്ചു. ട്രോമാകെയര്‍ നാട്ടുകല്‍ സ്‌റ്റേഷന്‍ കോര്‍ഡിനേറ്റര്‍ ഷാഹുല്‍ ഹമീദ്, പാലക്കാട് ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റിയാസുദ്ധീന്‍, നാട്ടുകല്‍ അസി.സ്‌റ്റേഷന്‍ കോഡിനേറ്റര്‍ മണികണ്ഠന്‍, വളണ്ടിയര്‍മാരായ ഇബ്രാഹിം, അബ്ദുറഹീം, റിഷാദ് അലന ല്ലൂര്‍, നൗഷാദ് സലാം എന്നിവര്‍ പങ്കെടുത്തു.