പാലക്കാട്:അപകടത്തില്‍ പരുക്കേറ്റ് കിടക്കുമ്പോഴും മറ്റുള്ളവരെ വാക്കുകള്‍ കൊണ്ട് പ്രചോദിപ്പിക്കാന്‍ ശാരീരിക പ്രയാസം ഒരു തടസ്സമേ അല്ലെന്ന് തെളിയിക്കുകയാണ് ഒറ്റപ്പാലം മുന്നൂര്‍ക്കോട് സ്വദേശി ഗണേഷ്‌കൈലാസ്. വാഹനാപകടത്തില്‍ അരയ്ക്കുതാഴെ ചലനമറ്റെങ്കിലും അതില്‍ തളരാത്ത മനസ്സുമായാണ് ഗണേഷ് വിദ്യാര്‍ഥികളെ വാക്കുകളിലൂടെ പ്രചോദിപ്പിക്കാനായി പട്ടിക വര്‍ഗ വികസന വകുപ്പിനു കിഴിലുള്ള എല്‍ എന്‍ പുരംപോസ്റ്റ് മെട്രിക്ഹോസ്റ്റലില്‍ എത്തിയത്.ശാരീരിക കുറവൊന്നും ഗണേഷിന്റെ ജീവിതത്തെ ബാധിക്കുന്നില്ല.വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും പരീക്ഷ എഴുതുന്നവര്‍ക്കുമായി സംവദിക്കു കയാണ്ഇദ്ദേഹം.നമ്മുടെ ഇച്ഛാശക്തിയെ സൃഷ്ടിക്കുന്നത് നമ്മുടെ മനസ്സാണ്.ശരീരം ദുര്ബലമായിരുന്നാലും മനസ്സ് ശക്തമായിരി ക്കണം.എവിടെയാണോ ശക്തമായ മന സാന്നിധ്യം ഉള്ളത് പ്രതിസന്ധികള്‍ക്കിടയിലും അവിടെ തിളങ്ങാനാവും. ജീവിതത്തി ലെ ദുര്‍ഘടമായ വഴികളോട് നല്ല രീതിയില്‍ പ്രതികരിച്ച് വിജയം നേടാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഉറച്ച ഇച്ഛാശക്തി ബിജു മാഷ്,ഹോസ്റ്റല്‍ വാര്‍ഡന്‍ സുജാത,കെ. കൃഷ്ണന്‍കുട്ടി,ട്രോമ കെയര്‍ സൊസൈറ്റി ചഷില്‍കുമാര്‍,വിദ്യാര്‍ത്ഥികളായ ലാവണ്യ, ജ്യോതിക, സുപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു