പാലക്കാട്:സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹച ര്യത്തില്‍ വയോജനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും വയോജനങ്ങള്‍ക്കിടയിലും മറ്റു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള വരിലും രോഗബാധ കൂടുതല്‍ മാരകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

* പ്രമേഹം,  ക്യാന്‍സര്‍, കരള്‍ – വൃക്കരോഗങ്ങള്‍ ഉള്ളവര്‍, അവയവമാറ്റം നടത്തിയിട്ടുള്ളവര്‍, 60 വയസ്സിന് മുകളിലുള്ളവര്‍ തുടങ്ങിയവര്‍ ഒരിക്കലും സ്വയം ചികിത്സയ്ക്ക് മുതിരരുത്.
* വയോജനങ്ങള്‍, ക്യാന്‍സര്‍രോഗികള്‍, വൃക്ക – കരള്‍ രോഗികള്‍,  രോഗപ്രതിരോധശക്തി കുറഞ്ഞവര്‍,  എന്നിവര്‍ പ്രത്യേക ശ്രദ്ധിക്കേണ്ട വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഇവരുമായി ബന്ധപ്പെടുന്നവര്‍ പൊതു ശുചിത്വം, വ്യക്തിശുചിത്വം എന്നിവ പാലിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.
* വീടിനു പുറത്തു പോയി വരുന്നവര്‍ വയോജനങ്ങളും രോഗാവസ്ഥയിലുള്ളവരുമായി ഇടപഴകുന്നതിന് മുമ്പ് കൈകള്‍ കഴുകി കുളിച്ച് വ്യക്തിശുചിത്വം ഉറപ്പുവരുത്തണം.
* തുമ്മല്‍, ചുമ എന്നിവ ഉണ്ടെങ്കില്‍ കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ, മുഖം തുടങ്ങിയ ഭാഗങ്ങള്‍ സ്പര്‍ശിക്കുന്ന ശീലം ഒഴിവാക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!