പാലക്കാട്:സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ അംഗനവാടികള്‍ക്ക് മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ച തിനാല്‍ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃ ത്വത്തില്‍ ജില്ലയിലെ അംഗനവാടികളി ലെ കുട്ടികള്‍ക്കു ള്ള ഭക്ഷ ണം ഉള്‍പ്പെടെയുള്ള ഐ.സി.ഡി.എസ് സേവനങ്ങള്‍ കുട്ടികളുടെ വീട്ടിലെത്തിക്കാന്‍ തുടങ്ങി. ജില്ലയിലെ 2835 അംഗന്‍വാടി കളിലാ യി പഠിക്കുന്ന 25000 ഓളം കുട്ടികള്‍ക്കാണ് സേവനങ്ങള്‍ ലഭ്യമാക്കു ക. മാര്‍ച്ച് 31 വരെയുള്ള ഭക്ഷ്യധാന്യങ്ങളാണ് കുട്ടികള്‍ക്ക് നല്‍കുക. ഇത് ഒരു മാസത്തേക്ക് മുഴുവനായോ അല്ലെങ്കില്‍ ഓരോ ആഴ്ചയ്ക്കു മായോ ആണ് എത്തിക്കുന്നത്. കുട്ടികളു ടെ വീടുകളി ലെ സാഹ ചര്യം, പ്രാദേശികമായ സൗകര്യം എന്നിവ പരിഗണി ച്ചാണ് ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുക.
ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ നേതൃത്വത്തില്‍ പ്രോഗ്രാം ഓഫീസര്‍മാര്‍, സി.ഡി.പി.ഒ.മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കും. അംഗന്‍ വാടികള്‍ക്ക് അവധി നല്‍കിയ സാഹചര്യത്തില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകാഹാര ങ്ങള്‍ ഉറപ്പുവരു ത്തുക എന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.