മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും യാത്രക്കാരന് കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം പൊലിസ് സ്റ്റേഷനില്‍വച്ച് ഉടമയ്ക്കു കൈമാറി. കാരാകുറുശ്ശി വാഴമ്പുറം സ്വദേശിനിയുടെ ഒന്നേമുക്കാല്‍ പവന്‍ തൂക്കംവരുന്ന പാദസരമായിരുന്നു കഴിഞ്ഞദിവസം നഷ്ടമായത്. യാത്രക്കാരന് ലഭിച്ച ആഭരണം ബസ് സ്റ്റാന്‍ഡ് പരിസര ത്തെ ഹോം ഗാര്‍ഡിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ട്രാഫിക് പൊലിസ് സ്റ്റേഷ നിലും സൂക്ഷിച്ചു. പൊലിസ് അറിയിപ്പ് പ്രകാരം ആഭരണം നഷ്ടപ്പെട്ട രണ്ടുപേര്‍ ഇന്നലെ സ്റ്റേഷനിലെത്തിയിരുന്നു. ഇതില്‍ ഇരുകൂട്ടരുടെയും പാദസരത്തിന്റെ ജോഡികള്‍ പരിശോധിച്ചശേഷം യഥാര്‍ഥ ഉടമയ്ക്ക് കൈമാറുകയായിരുന്നു.അതേസമയം, ആഭര ണം ഏല്‍പ്പിച്ച വ്യക്തിയുടെ പേരുംവിലാസവും കുറിച്ചുവെക്കാന്‍ ഡ്യൂട്ടി തിരക്കിനി ടയില്‍ ഹോംഗാര്‍ഡും വിട്ടുപോയിരുന്നു. ആഭരണംതന്ന വ്യക്തി നേരിട്ട് സ്റ്റേഷനി ലെത്തിയാല്‍ ഇദ്ദേഹത്തെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നതായും പൊലിസ് അറി യിച്ചു.