പാലക്കാട് : പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇന്ന് (മാര്‍ച്ച് 7) ജില്ലയില്‍ വിവിധ റോഡുകളുടെയും കെട്ടിടങ്ങളുടെയും ഉദ്ഘാടനവും നവീകരണ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കും.
രണ്ട് റോഡുകളുടെ ഉദ്ഘാടനവും മറ്റ് രണ്ട് റോഡുകളുടെ നവീകരണ നിര്‍മ്മാണപ്രവര്‍ത്തനോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും
ആലത്തൂര്‍-തരൂര്‍ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന കുളവന്‍മുക്ക്-കുത്തന്നൂര്‍ റോഡ്, കുത്തന്നൂര്‍-തോലന്നൂര്‍ റോഡ് എന്നിവയുടെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 7)രാവിലെ 11.30 ന് കുത്തന്നൂര്‍ കിഴക്കേ ത്തറ മൈതാനത്ത് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ തപാല്‍ റെയില്‍വേ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. പട്ടിക ജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌കാരിക പാര്‍ല മെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകും.2016-17 വര്‍ഷത്തെ ബജറ്റില്‍ 9.30 കോടി രൂപ അനുവദിച്ചാണ് 6.800 കി.മി ദൈര്‍ഘ്യമുള്ള കുളവന്‍-മുക്ക് കുത്തന്നൂര്‍ റോഡ്, 6.200 കിമീ ദൈര്‍ഘ്യമുള്ള കുത്തന്നൂര്‍-തോലന്നൂര്‍ റോഡ് എന്നിവയുടെ നവീകരണം പൂര്‍ത്തിയാക്കിയത്. രമ്യ ഹരിദാസ് എം.പി മുഖ്യാ തിഥിയാകും. കെ.ഡി പ്രസേനന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ ശാന്തകുമാരി, കുഴല്‍മന്ദം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ഷേളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, പൊതുമരാ മത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
2018-19 വര്‍ഷത്തെ ബജറ്റില്‍ 17.11 കോടി രൂപ ചിലവില്‍ നവീകരിച്ച് ഷൊര്‍ണൂര്‍-പെരിന്തല്‍മണ്ണ സംസ്ഥാനപാതയിലെ 14/750 കി.മീ മുതല്‍ 26/350 കി.മീ വരെയുള്ള റോഡിന്റേയും ആറ് കോടി രൂപ ചെലവില്‍ നവീകരിച്ച ഓങ്ങല്ലൂര്‍-വാടാനംകുറുശ്ശി (കാരക്കാട്-ചേരികല്ല്)കി.മി 0/000 മുതല്‍ 7/450 വരെയുള്ള റോഡിന്റേയും ഉദ്ഘാടനം വൈകിട്ട് അഞ്ചിന് കൊപ്പം ജംഗ്ഷന്‍ പരിസരത്ത് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാകും. പട്ടാമ്പി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ നാരായണദാസ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി എം മുഹമ്മദലി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തി ന്റെ ഭാഗമായി വൈകീട്ട് 4.30 ന് പുലാമന്തോള്‍, ഓങ്ങല്ലൂര്‍ പ്രദേശ ങ്ങളില്‍ നിന്നും ആരംഭിക്കുന്ന ബൈക്ക് റാലികള്‍ അഞ്ചോടെ ആമയൂരില്‍ ഒരുമിക്കുകയും തുടര്‍ന്ന് കൊപ്പം സെന്റ്ററിലെത്തി സമാപിക്കുയും ചെയ്യും.
പരിഹാരമായത് വര്‍ഷങ്ങളുടെ യാത്രാ ദുരിതത്തിന്
വിവിധ കാരണങ്ങളാല്‍ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാ നാവാതെ യാത്രക്കാരെ ദുരിതത്തിലാക്കിയ പട്ടാമ്പി- പുലാമന്തോള്‍ പാതയാണ് പൂര്‍ണമായും ആധുനിക രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട യാത്രാ ദുരിതത്തിന് പരിഹാരമായി. 11.6 കിലോമീറ്റര്‍ ദൂരമുള്ള പട്ടാമ്പി – പുലാമന്തോള്‍ റോഡ് പൂര്‍ണമായും പൊളിച്ചുമാറ്റി നിര്‍മ്മാണം നടത്തിയിരിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായിരുന്നു റോഡിന്റെ നിര്‍മ്മാണം. ആദ്യഘട്ടത്തില്‍ 1.5 കിലോമീറ്റര്‍ 2 കോടി 11 ലക്ഷം രൂപയും, രണ്ടാം ഘട്ടത്തില്‍ 3.75 കിലോമീറ്റര്‍ ദൂരം 5 കോടി രൂപയും, മൂന്നാം ഘട്ട പ്രവര്‍ത്തി 6.350 കിലോമീറ്റര്‍ ദൂരം 10 കോടി രൂപയും ചിലവിട്ടാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തകരിച്ചത്.
കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിലെ പുന്നക്കുളം-പുല്ലുപാറ-പുതുക്കോട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം രാവിലെ ഒമ്പതിന് കുഴല്‍മന്ദം കൊഴിഞ്ഞംപറമ്പില്‍ മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും.2017-18 വര്‍ഷത്തെ ബജറ്റില്‍ 7.59 കോടി രൂപ വകയിരുത്തിയാണ് 4.300 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നവീകരിക്കുന്നത്. കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥി യാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ ശാന്തകുമാരി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നും തുക വകയിരുത്തി നവീകരി ക്കുന്ന പട്ടാമ്പിയിലെ വണ്ടുംതറ-ഇട്ടക്കടവ്, പ്രഭാപുരം-കരിങ്ങനാട് റോഡുകളുടെ നവീകരണ പ്രവര്‍ത്തിയുടെ നിര്‍മ്മാണ ഉദ്ഘാടനം വൈകിട്ട് നാലിന് കുലുക്കല്ലൂര്‍ പഞ്ചായത്തിലെ ചുണ്ടമ്പറ്റ ജംഗ്ഷന് സമീപം മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനാകും. വി കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാ തിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ നാരായണദാസ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എം മുഹമ്മദലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വടക്കഞ്ചേരി റെസ്റ്റ് ഹൗസ് നിര്‍മാണോദ്ഘാടനവും സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടോദ്ഘാടനവും നടക്കും
വടക്കഞ്ചേരി പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസിന്റെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനവും, പുതിയതായി നിര്‍മിച്ച വടക്കഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാ ടനവും ഇന്ന് (മാര്‍ച്ച് ഏഴ്) രാവിലെ 10 ന് പൊതുമരാമത്ത് രജിസ് ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. വടക്കഞ്ചേരി റസ്റ്റ് ഹൗസ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ പട്ടികജാതി – പട്ടിക വര്‍ഗ – പിന്നോക്ക ക്ഷേമ – നിയമ- സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷനാവും .
മൂന്ന് കോടി രൂപ ചിലവില്‍ 10920 സ്‌ക്വയര്‍ ഫീറ്റിലാണ് റെസ്റ്റ് ഹൗസ് നിര്‍മിക്കുന്നത്. 2 നിലകളിലായി 1900 സ്‌ക്വയര്‍ ഫീറ്റില്‍ 45 ലക്ഷം രൂപ ചിലവിലാണ് സബ് രജിസ്ട്രാര്‍ ഓഫീസ് പൂര്‍ത്തീകരിച്ചത്.
രമ്യ ഹരിദാസ് എം.പി. മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി , വടക്കഞ്ചേരി ഗ്രാമപഞ്ചായത് പ്രസിഡന്റ് അനിത പോള്‍സണ്‍ , രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ.അലക്‌സാണ്ടര്‍ പൊതു മരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട്, ഉത്തരമേഖല പൊതുമരാത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ജി.എസ്. ദിലീപ് ലാല്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.