മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നും തൂതപ്പുഴയിലേക്ക് ജലമൊഴുക്കി വി ടുന്നതിന്റെ അളവ് വര്‍ധിപ്പിച്ചു. റിവര്‍സ്ലൂയിസ് 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയിട്ടുള്ള ത്. പരതൂര്‍, തിരുവേഗപ്പുറ, കൊപ്പം, വിളയൂര്‍ പഞ്ചായത്തുകളിലേക്ക് ശുദ്ധജലവിതരണ ത്തിന് വേണ്ടിയാണ് അണക്കെട്ടില്‍ നിന്നും വെള്ളം പുഴവഴി കൊണ്ട് പോകുന്നത്. ജല അതോറിറ്റി പി.എച്ച്.ഡിവിഷന്‍ ഷൊര്‍ണൂര്‍ എക്സിക്യുട്ടിവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ജലപാതയിലൂടെ വെള്ളം തുറന്ന് വിട്ടത്. ഏപ്രില്‍ 26ന് റിവര്‍സ്ലൂയിസ് 10 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. പിന്നീട് ഘട്ടംഘട്ടമായാണ് 40 സെന്റീമീറ്ററിലേക്ക് ഉയര്‍ത്തിയത്. വേനല്‍ രൂക്ഷതയില്‍ തൂതപ്പുഴയില്‍ ജലലഭ്യത കുറഞ്ഞിരുന്നു. പുഴയി ലൂടെ ഒഴുകിയെത്തുന്ന വെള്ളം പ്രദേശത്തെ ചെക്ഡാമുകള്‍ നിറഞ്ഞതിന് ശേഷം മാത്ര മേ അണക്കെട്ടില്‍ നിന്നുള്ള ജലവിതരണം നിര്‍ത്തുകയുള്ളൂ. എന്നാല്‍ ചെക്ഡാമുകള്‍ എപ്പോള്‍ നിറയുമെന്നോ എത്രദിവസം വെള്ളം വിടേണ്ടി വരുമെന്നോ ജലസേചനവകു പ്പിനും വ്യക്തതയില്ല. പുഴയിലെ പുല്ലും കുറ്റിക്കാടുകളും മറ്റുതടസ്സങ്ങളും കാരണം നീരൊഴുക്ക് മന്ദഗതിയിലായതാണ് വെള്ളം ലക്ഷ്യസ്ഥാനത്തേക്ക് എത്താന്‍ വൈകുന്ന തിന്റെ കാരണം.നിലവില്‍ ജല അതോറിറ്റിയുടെ ആവശ്യപ്രകാരം കുടിവെള്ളത്തിന് മാത്രമായാണ് അണക്കെട്ടില്‍ ജലം സംഭരിച്ചുവെച്ചിട്ടുള്ളത്. ഇതിനായി ഈ മാസം രണ്ടാം വാരത്തോടെ ഇടതുവലതുകര കനാല്‍വഴിയുള്ള ജലവിതരണം നിര്‍ത്തി വെച്ചിരുന്നു. ഇതുകാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തെങ്കരമേഖല യില്‍ കാര്‍ഷികവിളകള്‍ ഉണക്കുഭീഷണിയിലാണ്. തുലാവര്‍ഷം ദുര്‍ബ്ബലപ്പെട്ടതിന് പുറമേ ഇടമഴയും വേനല്‍മഴയും ഇല്ലാത്തതും പ്രതിസന്ധിക്ക് ഇടയാക്കി. 97.50 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ ഇന്ന് 82.75 മീറ്ററാണ് ജലനിരപ്പ്.