മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.പുരുഷോ ത്തമന്‍ ഈ മാസം 31ന് സര്‍വീസില്‍ നിന്നും വിരമിക്കും. മൂന്നര പതിറ്റാണ്ടുകാലത്തെ സേവനത്തിനൊടുവിലാണ് അദ്ദേഹത്തിന്റെ പടിയിറക്കം. മണ്ണാര്‍ക്കാടിന്റെ സാമ്പ ത്തിക സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ബാങ്കിന് പ്രമുഖസ്ഥാനം നല്‍കി അട യാളപ്പെടുത്തി ബാങ്കിന്റെ പ്രമോട്ടിംഗ് കമ്മിറ്റി മുതല്‍ നാളിതുവരെയുള്ള പ്രവര്‍ത്തന ങ്ങളില്‍ മുഖ്യപങ്കുവഹിച്ച വ്യക്തിത്വമാണ് എം.പുരുഷോത്തമനെന്ന് പ്രസിഡന്റ് പി.എന്‍. മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന എം.പുരുഷോ ത്തമന് സമുചിതമായ യാത്രയയപ്പ് നല്‍കാന്‍ തീരുമാനിച്ചതായും പ്രസിഡന്റ് അറിയി ച്ചു. ഇതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം മെയ് ആറിന് വൈകിട്ട് 4.30ന് റൂറല്‍ ബാങ്ക് ഹാളില്‍ ചേരും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. യോഗ ത്തില്‍ മണ്ണാര്‍ക്കാട്ടെ രാഷ്ട്രീയ, സാമൂഹ്യ, സഹകരണ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് പ്രസിഡന്റ് അഭ്യര്‍ഥിച്ചു.
