മണ്ണാര്‍ക്കാട് : മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി യുവാവ് മണ്ണാര്‍ക്കാട് പൊലിസിന്റെ പിടിയിലായി. തെങ്കര കോല്‍പ്പാടം വെള്ളാപ്പിള്ളി വീട്ടില്‍ ജംഷാദ് (30)ആണ് ചിറക്കല്‍പ്പടിയിലെ സ്വകാര്യലോഡ്ജില്‍ നിന്നും അറസ്റ്റിലായത്. ഇയാളില്‍ നിന്നും 1.930 ഗ്രാം മെത്താംഫെറ്റമിനും കണ്ടെടുത്തു.

ജില്ലാ പൊലിസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി. ടി.എസ്.സിനോജിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സബ് ഇന്‍സ്‌പെക്ടര്‍ കെ.പി.സുലൈമാന്‍, സിവില്‍ പൊലിസ് ഓഫിസര്‍ ശാലു വര്‍ഗീസ്, എന്‍.എസ്. സുധീഷ്‌കുമാര്‍, സി.കൃഷ്ണകുമാര്‍, ജയപ്രകാശ് എന്നിവരും അന്വേഷണ സംഘത്തി ലുണ്ടായിരുന്നു.
