പാലക്കാട്: അന്തര്‍ദേശീയ വനിതാ ദിനം മാര്‍ച്ച് എട്ടിന് ആചരിക്കുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചുമര്‍ ചിത്രരചനാ മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചുമരില്‍ ചിത്രം വരച്ച് നിര്‍വ ഹിച്ചു. രാജ്യത്ത് സ്ത്രീകളും കുട്ടികളും പാര്‍ശ്വവല്‍ക്കരിക്കപ്പെ ടുന്ന കാലഘട്ടത്തില്‍ സ്ത്രീസ്വാതന്ത്ര്യമെന്ന സന്ദേശത്തെ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാദിനാ ചരണം ആചരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

ജില്ലയിലെ തിരഞ്ഞെടുത്ത പൊതുയിടങ്ങളിലെ ചുമരുകളിലാണ് ചിത്രം വരയ്ക്കുന്നത്. സിവില്‍ സ്റ്റേഷന്‍, ജില്ലാ പഞ്ചായത്ത് ഓഫീ സ്, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നീ മൂന്ന് ഇടങ്ങളിലെ മതിലുകളിലാണ് മത്സരത്തിനായി ചുമര്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. അഞ്ച് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
‘ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹികപരവുമായ സ്ത്രീക ളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും’ എന്ന ആശയം ഉള്‍ക്കൊണ്ടുള്ള വിഷയങ്ങളാണ് ചുമര്‍ ചിത്രരചനയില്‍ വരയ്ക്കുന്നത്. ചിത്രങ്ങള്‍ പോസിറ്റീവ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവയും മതം, കക്ഷി രാഷ്ട്രീയം എന്നീ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാത്തതുമാകണമെന്ന നിര്‍ദേശമുണ്ട്.

ചിത്രരചന ആവശ്യത്തിനായി് ഒരു ടീമിന് 2000 രൂപയും കൂടാതെ ആവശ്യമായ പെയിന്റും ബ്രഷും സാമഗ്രികളും നല്‍കിയിട്ടുണ്ട്. രണ്ടോ അതിലധികമോ വ്യക്തികള്‍ ഉള്‍പ്പെടുന്ന ടീമിന് മാര്‍ച്ച് അഞ്ച് വരെയാണ് ചിത്രരചന പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിട്ടുള്ള സമയം. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച രചനക്ക് 5000 രൂപ ക്യാഷ് പ്രൈസ് സംസ്ഥാനതല വനിതാദിനാ ചരണ പരിപാടിയില്‍ വിതരണം ചെയ്യും. ചുമര്‍ ചിത്രരചനാ മത്സരത്തിലെ വിഷയവുമായി ബന്ധപ്പെട്ട ഡിസൈന്‍ മുന്‍കൂട്ടി സമര്‍പ്പിച്ച് അംഗീകാരം ലഭിച്ച ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.മീര, ജില്ലാ ആശുപത്രി സൂപ്രണ്ട് രമാദേവി, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!