പാലക്കാട്: ഭാരതപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ജില്ലയിലെ ആറ് അണക്കെട്ടു കളുടെ എമർജൻസി ആക്ഷൻപ്ലാൻ സംബന്ധിച്ച് സ്റ്റെയ്ക്ക് ഹോൾ ഡേഴ്സ് യോഗം ചേർന്നു. സംസ്ഥാനത്ത് എമർജൻസി ആക്ഷൻ പ്ലാനു മായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് സംഘടിപ്പിച്ച ആദ്യ യോഗ മായിരുന്നു ജില്ലയിലേത്. ജലവിഭവ വകുപ്പിന്റെയും കേന്ദ്ര ജല കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തിൽ ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ഡ്രിപിൽ ( ഡാം റിഹാബി ലിറ്റേഷൻ ആന്റ് ഇംപ്രൂവ്മെന്റ് പ്രൊജക്ട്) ഉൾപ്പെടുത്തിയാണ് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.

എന്തിനാണ് എമർജൻസി ആക്ഷൻ പ്ലാൻ

സംസ്ഥാനത്തുണ്ടായ രണ്ട് പ്രളയങ്ങളുടെ പശ്ചാത്തലത്തിലാണ് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.ഡാം തകരുകയോ കാലാവസ്ഥയി ലുണ്ടാകുന്ന മാറ്റങ്ങൾ മൂലം ഡാമിൽ നിന്നും കൂടുതൽ ജലം പുറ ത്തേയ്ക്ക് തുറന്നു വിടുകയോ പോലുള്ള അടിയന്തര സാഹചര്യ ങ്ങളിൽജീവനും സ്വത്തിനുമുണ്ടാകുന്ന നാശ നഷ്ടങ്ങൾ പരമാവധി കുറയ്ക്കാൻ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച രീതി യിൽ സ്വീകരിക്കേണ്ട നടപടികളാണ് എമർജൻസി ആക്ഷൻ പ്ലാനിൽ പ്രതിപാദിക്കുന്നത്. ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ നാശനഷ്ടങ്ങൾ ലഘൂകരിക്കാൻ ആര്, എന്ത്, എപ്പോൾ, എങ്ങനെ ചെയ്യണമെന്നും എമർജൻസി ആക്ഷൻ പ്ലാനിൽ വിവരിച്ചിട്ടുണ്ട്. അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടുമ്പോൾ താഴ്ന്ന പ്രദേശ ങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ, തുറന്നു വിടുന്ന വെള്ളത്തിന് ആനുപാതികമായി വെള്ളം എത്ര വേഗത്തിൽ, എത്ര ഉയരത്തിൽ, എത്ര വിസ്തൃതിയിലേക്ക് വെള്ളം പരക്കും, എത്ര സമയം കൊണ്ട് വെള്ളം എത്തും എന്നതു സംബന്ധിച്ചും എമർജൻസി ആക്ഷൻ പ്ലാനിൽ ചർച്ച ചെയ്യുന്നു.

മംഗലംഡാം ഒഴികെ ഭാരതപ്പുഴയിലെ പോത്തുണ്ടി, മലമ്പുഴ, ചുള്ളിയാർ, മീങ്കര, വാളയാർ, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ എമർജൻസി ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്.

ഓരോ ഡാമിന്റെയും അടിസ്ഥാന വിവരങ്ങളും ഡാം ഉടമ, ദുരന്തനിവാരണ അതോറിറ്റി, മറ്റ് ദുരിതാശ്വാസ പ്രവർത്തകരുടെ ഉത്തരവാദിത്തങ്ങളും അടിയന്തരഘട്ടങ്ങളിൽ ആരെയൊക്കെ യാണ് ആദ്യം വിവരം അറിയിക്കേണ്ടത്, ഡാമിന് തൊട്ടു താഴെ താമസിക്കുന്നവരെ ഉടൻ മാറ്റിപ്പാർപ്പിക്കേണ്ടത് സംബന്ധിച്ചും എമർജൻസി ആക്ഷൻ പ്ലാനിൽ വിവരിക്കുന്നുണ്ട്.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഡി. ബാലമുരളി അധ്യക്ഷനായി. കേന്ദ്ര ജല കമ്മീഷൻ കൺസ ൾട്ടന്റ് ഡേവിഡ് ഗോൺസലെസ്, ശിരുവാണി പ്രൊജക്ട് സൂപ്രണ്ടിംഗ് എൻജിനീയർ ഡോ.പി. സുധീർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സംസ്ഥാന ജലവിഭവ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി മൃൺമയി ജോഷി, കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ ഗുൽഷൻ രാജ്, ലോകബാങ്ക് കൺസൾട്ടന്റ് അജിത് പട്നായിക്, ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഡയറക്ടർ കെ.അരവിന്ദ്, എൻ. ഡി.ആർ.എഫ് ഡെപ്യൂട്ടി കമാഡന്റ് രാജൻ ബാലു, ഐ.എം.ഡി ശാസ്ത്രജ്ഞൻ സാംബു രവീന്ദ്രൻ, സെക്ഷൻ ചീഫ് എൻജിനീ യർമാർ, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ, തഹസിൽദാർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, മെമ്പർമാർ, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!