മണ്ണാര്‍ക്കാട് : തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിഐടിയു മണ്ണാര്‍ക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് എം.കൃഷ്ണകുമാര്‍ അധ്യക്ഷനായി. കോടതിപ്പടി ഹോട്ടലില്‍ ഗ്യാസ് സിലി ണ്ടര്‍ കത്തിപിടിച്ച് നടന്ന അപകടത്തില്‍ സ്വന്തം ജീവന്‍പണയപ്പെടുത്തി സാഹസിക മായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ അംഗമായ ഗഫൂറിനെ ആദരിച്ചു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.മനോമോഹനന്‍, ജില്ലാ കമ്മിറ്റി അംഗം പ്രഷോബ്, ഡിവിഷന്‍ സെക്രട്ടറി കെ.പി.മസൂദ്, ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!