ലക്കിടി : ജലം, പരിസ്ഥിതി വകുപ്പുകളിലെ വിവിധ പ്രശ്‌നപരി ഹാരങ്ങള്‍ ലക്ഷ്യമിട്ട് അസാപ്പിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസ ങ്ങളിലായി ലക്കിടി ജവഹര്‍ലാല്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നടക്കുന്ന പാലക്കാട് റീബൂട്ട് കേരള ഹാക്കത്തോണ്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ ഹാക്കത്തോണിലൂടെ ജലം, പരിസ്ഥിതി വകുപ്പുകളി ലെ പ്രാഥമിക പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേ ശിച്ച 30 ടീമുകളാണ് പങ്കെടുക്കുന്നത്. എഞ്ചിനീയറിംഗ് പഠനനില വാരം ഉയര്‍ത്തുന്നതിനും പ്രായോഗിക പരിജ്ഞാനത്തിലേക്ക് അവരെ കൈപിടിച്ച് ഉയര്‍ത്തുന്നതിനും ഇത്തരം ഹാക്കത്തോണു കള്‍ ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി പറഞ്ഞു. കൃത്യനിര്‍വഹണത്തില്‍ നേരിട്ട് പങ്കാളിയാവാന്‍ അവസരം ലഭിക്കുന്നതിലൂടെ ഉത്തരവാദിത്വബോധം ഉണ്ടാകാനും എഞ്ചി നീയറിംഗ് മേഖല കൂടുതല്‍ മനസ്സിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നതവിദ്യാഭ്യാസ വകുപ്പും അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും (അസാപ്പ്) സംയുക്തമായാണ് റീബൂട്ട് കേരള ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.
സോഫ്റ്റ്വെയര്‍ ഉപയോഗപ്പെടുത്തിയും അല്ലാതെയും എല്ലാ സാങ്കേതിക പരിഹാരമാര്‍ഗങ്ങളും വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേ ശിക്കാം. ജലം, പരിസ്ഥിതി വകുപ്പുകളിലെ ആറ് പ്രശ്‌നങ്ങളാണ് ഹാക്കത്തോണ്‍ മുന്നോട്ടുവയ്ക്കുന്നത്. ഓരോ ടീമിനും താല്പര്യമുള്ള ഒരു പ്രശ്‌നം തിരഞ്ഞെടുത്ത് 36 മണിക്കൂര്‍ നീളുന്ന ഹാക്കത്തോ ണിലൂടെ സാങ്കേതിക പരിഹാരം വികസിപ്പിച്ചെടുക്കുക എന്നതാണ് നടപടിക്രമം.
വീടുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും ഫലപ്രദമായ മലിനജലം/ മാലിന്യ സംസ്‌കരണത്തിന്റെ രൂപകല്‍പന, കേരളം നേരിടുന്ന ദുരന്തങ്ങള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, നിവാരണ മാര്‍ഗങ്ങള്‍, മുന്‍കരുതലുകള്‍, സാങ്കേതിക ഇടപെടലുകള്‍ എന്നിവയുടെ വികസനമാതൃക, ജലസ്രോതസ്സുകളുടെ പരിശുദ്ധി ഉറപ്പുവരുത്തു ന്നതിനും ജലം ശുദ്ധീകരിക്കുന്നതിനും സുസ്ഥിരമായ മാതൃക വികസിപ്പിക്കുക, വാട്ടര്‍ അതോറിറ്റിയുടെ മീറ്റര്‍ റീഡറുകള്‍ കൃത്യമാക്കുന്നതിനുള്ള സാങ്കേതിക സംവിധാനം, ജലം വിതരണ ത്തിന് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യ എന്നിവ വികസിപ്പിക്കുക, അണക്കെട്ടു കളിലേക്കും അണക്കെട്ടു കളില്‍ നിന്ന് പുറത്തേക്കും ഒഴുകുന്ന ജലത്തിന്റെ അളവ് കണ ക്കാക്കി വെള്ളപ്പൊക്ക സാധ്യത പ്രവചിക്കാനുള്ള സാങ്കേതികവിദ്യ കണ്ടുപിടിക്കല്‍ എന്നീ ആറ് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗങ്ങ ളാണ് ഹാക്കത്തോണിലൂടെ ടീമുകള്‍ കണ്ടുപിടിക്കേണ്ടത്.
36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ പ്രക്രിയയുടെ കൃത്യമായ ഇടവേളകളില്‍ പരിഹാരമാര്‍ഗത്തിലേക്കുള്ള വിദ്യാര്‍ഥികളുടെ പുരോഗതി ജലം, പരിസ്ഥിതി വകുപ്പുകളുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി വിലയിരുത്തുകയും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഹാക്കത്തോണ്‍ തുടര്‍ച്ചയായി 36 മണിക്കൂറുകള്‍ക്കുശേഷം ഫെബ്രുവരി 29 ന് രാത്രി 8. 30 ന് അവസാനിക്കും. തുടര്‍ന്ന് ടീമുകള്‍ മുന്നോട്ടുവെച്ച പരിഹാര മാര്‍ഗങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച 15 ടീമുകളെ തെരഞ്ഞെടു ക്കും. തുടര്‍ന്ന് ഹാക്കത്തോണില്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക പരിഹാരമാര്‍ഗങ്ങള്‍ ഈ ടീമുകള്‍ മാര്‍ച്ച് ഒന്നിന് അവതരിപ്പിക്കും. മികച്ച പരിഹാരമാര്‍ഗങ്ങള്‍ വികസിപ്പിക്കുന്ന മൂന്ന് ടീമുകള്‍ക്കാണ് ക്യാഷ് അവാര്‍ഡും ഗ്രാന്‍ഡ് ഫിനാലയില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കുക.
ഉദ്ഘാടന പരിപാടിയില്‍ നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ അഡ്വ. പി. കൃഷ്ണദാസ്, പ്രിന്‍സിപ്പല്‍ ഡോ വി. പി. സുകു മാരന്‍ നായര്‍, പോളിടെക്‌നിക് സ്റ്റേറ്റ് കോഡിനേറ്റര്‍ ടി. വി. ഫ്രാന്‍ സിസ്, പാലക്കാട് ജില്ലാ പ്രോഗ്രാം മാനേജര്‍ നിഷാന്ത് നാരായണന്‍ എന്നിവര്‍ സംസാരിച്ചു.