കോട്ടോപ്പാടം:തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തില്‍ വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള വൈദ്യുത തൂക്കുവേലി പ്രവര്‍ത്തനസജ്ജമായി. ഫാമിന്റെ പ്രധാനകവാടത്തിന് സമീപം മുതല്‍ കുറിളിപ്പാറ വരെയുള്ള ഭാഗത്ത് രണ്ട് കിലോമീറ്റ റിലാണ് പ്രതിരോധവേലി നിര്‍മിച്ചിട്ടുള്ളത്.സൈലന്റ്വാലി മലനിരകളിറങ്ങി ഇരട്ടവാ രി ഭാഗത്തുകൂടി ഫാമിനകത്തേക്ക് കയറുന്ന കാട്ടാനകളെ ഇതുവഴി തടയാനാകുമെ ന്നാണ് അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞമാസമാണ് വൈദ്യുത തൂക്കുവേലിയുടെ നിര്‍മാ ണം പൂര്‍ത്തിയാക്കി ട്രയല്‍ റണ്‍ നടത്തിയത്. ഗവേഷണകേന്ദ്രം, വനംവകുപ്പ് അധി കൃതരും പൊതുപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ട്രയല്‍റണ്‍ നടന്നത്. ഇക്കാര്യം നാട്ടുകാരെയും അറിയിച്ചിരുന്നു.തൂക്കുവേലി പ്രവര്ത്തസജ്ജമാ യതിന് ശേഷം വന്യമൃഗശല്യത്തിന് അയവവന്നിട്ടുണ്ടെന്ന് കേന്ദ്രം അധികൃതര്‍ പറയുന്നു.
20ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് കിലോമീറ്ററില്‍ തൂക്കുവേലി യാഥാര്‍ഥ്യമാക്കി യത്.കേരള വെറ്ററിനറി സര്‍വകലാശാല എഞ്ചിനിയീറിങ് വിഭാഗത്തിന്റെ മേല്‍നോ ട്ടത്തിലാണ് പ്രവൃത്തികള്‍ നടന്നത്.തൂക്കുവേലിക്കായി കെ.എസ്.ഇ.ബിയില്‍ നിന്നും പ്രത്യേക വൈദ്യുതകണക്ഷന് ലഭ്യമാക്കിയിട്ടുണ്ട്.കേരള വെറ്ററിനറി സര്‍വകലാശാ ലയുടെ കീഴിലുള്ള തിരുവിഴാംകുന്നിലെ കന്നുകാലി ഗവേഷണകേന്ദ്രം ഭൂവിസ്തൃതി കൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ ക്യാംപസാണ്. നാനൂറ് ഏക്കറിലായാണ്് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് കാട്ടാനകളെത്തുന്നതാണ് പ്രധാന വെല്ലുവിളി. ഫാമിനകത്ത് കാടുവളര്ന്നുനില്ക്കുന്ന ഭാഗത്താണ് കാട്ടാനകള്‍ നിലയുറപ്പിക്കുന്നത്. ഇതുസമീപപ്രദേശങ്ങള്ക്കും ഭീഷണിയാകാറുണ്ട്.സൈലന്റ്വാലി മലനിരകളില്‍ നിന്നും കരടിയോട്, അമ്പലപ്പാറ ഭാഗങ്ങള്‍ വഴിയെത്തുന്ന കാട്ടാനകള്‍ വെള്ളിയാര്‍ പുഴ മുറിച്ചുകടന്നാണ് ഫാമിലേക്ക് പ്രവേശിക്കുന്നത്.പനകളും ചക്കയുമൊക്കെ സുലഭമാണെന്നതാണ് ഇവിടേക്ക് കാട്ടാനകളെ ആകര്‍ഷിക്കുന്നത്.
ഫാമിനകത്ത് നിലയുറപ്പിക്കുന്ന കാട്ടാനകള്‍ സമീപപ്രദേശങ്ങളിലെക്കിറങ്ങി കൃഷി യും നശിപ്പിക്കാറുണ്ട്.വനംവകുപ്പിന്റെ നേതൃത്വത്തില്‍ കാട്ടാനകളെ തുരത്താറാണ് പതിവ്. കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ ഉയരത്തില്‍ പ്രതിരോധവേലി സ്ഥാപി ക്കണമെന്നാവശ്യപ്പെട്ട് നാലുവര്‍ഷം മുമ്പ് തിരുവിഴാംകുന്ന്, മുറിയക്കണ്ണിപ്രദേശവാസി കള്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് സര് വകലാശാലയില് നിന്നുള്ള വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിക്കുകയും സര്‍വകലാശാല യ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഫാമിനകത്തേക്ക് കാട്ടാനകള്‍ കയറുന്നത് തടയാന്‍ കിടങ്ങും വൈദ്യുതി തൂക്കുവേലിയും അടിയന്തിരമായി സ്ഥാപിക്കണമെന്നാ ണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിച്ചിരുന്നത്. സര്‍വകലാശാല അധികൃതര്‍ വനംവകുപ്പുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പദ്ധതി നീണ്ടുപോയി. വീണ്ടും ഫാമിനകത്ത് കാട്ടാനശല്യം രൂക്ഷമായതോടെയാണ് സമീപവാസികളുടേയും തൊഴി ലാളികളുടെയും ആവശ്യങ്ങളുംകൂടി പരിഗണിച്ച് അധികൃതര്‍ പ്രതിരോധ സംവി ധാനം സ്ഥാപിക്കലിന് നടപടി സ്വീകരിച്ചത്.
