അഗളി: ഈവര്‍ഷത്തെ കടുവകളുടെകണക്കെടുപ്പ് തീര്‍ത്തും അശാസ്ത്രീയവും പഴഞ്ചനുമാണെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആരോപിച്ചു.കടുവ കണക്കെടുപ്പ് ജോലിക്കിടെ കാട്ടാനയുടെ ആക്രമണത്തി ല്‍ വനപാലകന് മരിച്ച സംഭവത്തില്‍ അഗളി നെല്ലിപ്പതിയില്‍ ചേര്‍ന്ന യോഗമാണ് പ്രതിഷേധിച്ചത്.പശ്ചിമഘട്ടപ്രദേശം നിബിഡവനങ്ങളും ചെങ്കുത്തായതും എത്തിപ്പെ ടാന്‍ കഴിയാത്ത പാറക്കെട്ടുകളും നിറഞ്ഞതാണെന്ന് ഉന്നതഅധികാരികള് മനസിലാ ക്കണം.സെന്‍സസ് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയൊന്നും പരിഗണിക്കാ തെയാണ് സെന്‍സസ് ബ്ലോക്കുകള്‍ നിര്‍വചിച്ചത്.ഇതാണ് അപകടങ്ങള്‍ക്കുകാരണം.
സെന്‍സസ് വിവരങ്ങള്‍ എല്ലാദിവസവും കൃത്യമായി ആരായുന്ന അധികാരികള്‍ ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ അന്വേഷിക്കാത്തത് ഖേദകരമാണ്. കടുവകളെ സംരക്ഷിക്കേണ്ട ബാധ്യത ഫീല്‍ഡ് ജീവനക്കാരില്‍ മാത്രം നിക്ഷിപ്തമല്ല.കണക്കെടുപ്പ് ജോലികള്‍ നിര്‍വഹിക്കാന്‍ സംരക്ഷണവിഭാഗം ജീവനക്കാരെ സജ്ജമാക്കുന്നതിന് മുന്‍പ് അവര്‍ക്കുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തണം.സെസന്‍സ് തുടങ്ങി ഏതാനം ദിവസങ്ങള്‍ക്കള്ളില്‍ തന്നെ നിരവധി അനിഷ്ടസംഭവങ്ങളുണ്ടായി.തിരുവനന്തപുരം ഡിവിഷനിലെ ബോണക്കാടും, അട്ടപ്പാടി റേഞ്ചിലെ പുതൂരിലും സെന്‍സസ് ഡ്യൂട്ടിക്ക് ഉള്‍വനത്തിലെ ബ്ലോക്കുകളിലേക്ക് പോയ ജീവനക്കാര്‍ തിരികെ ആസ്ഥാനത്തിലേക്ക് മടങ്ങിയെത്താന്‍ കഴിയാത്ത അവസ്ഥ ഉണ്ടായി.
പത്തനംതിട്ട ജില്ലയിലെ റാന്നി ഡിവിഷനില്‍ ഉള്‍വനത്തിലെ ബ്ലോക്കില്‍ ഒരു ജീവന ക്കാരന് പാമ്പുകടിയേറ്റ് മണിക്കൂറുകള്‍ കഴിഞ്ഞാണ് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. അദ്ദേഹം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇടുക്കിയില്‍ കടുവകണ ക്കെടുപ്പിനിടയില് ഒരു പ്രൊട്ടക്ഷന്‍ വാച്ചര്‍ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് അടിയന്തര സര്‍ജറിക്ക് ശേഷം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വനംവകുപ്പും സര്‍ക്കാരും ഫീല്‍ഡ് ജീവനക്കാരുടെ സുരക്ഷയും അടിസ്ഥാസൗകര്യ ങ്ങളും ഉറപ്പുവരുത്തിവേണം കണക്കെടുപ്പ് പരിപാടികള്‍ ആവിഷ്കരിക്കേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം.ശ്രീനിവാസന്, സംസ്ഥാന കൗണ് സിലര് മുഹമ്മദ് ഹാഷിം, ജില്ലാ പ്രസിഡന്റ് സുധീഷ്കുമാര്‍, സെക്രട്ടറി കെ.ദീപക് എന്നിവര്‍ സംസാരിച്ചു.
