പാലക്കാട്:സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറിയ കോട്ട മൈതാ നത്ത് മാര്‍ച്ച് രണ്ട് വരെ നടക്കുന്ന പ്രദര്‍ശന- വിപണ നമേളയ്ക്ക് കേരള ലളിത കലാ അക്കാദമിയുടെ നവോത്ഥാന ചിത്രകലാ ക്യാമ്പിലൂടെ രണ്ടാം ദിനത്തിന് തുടക്കമായി. കഥാ കൃത്ത് പി.സുരേ ന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസം നടക്കുന്ന ക്യാമ്പില്‍ വിവിധ ജില്ലകളില്‍ നിന്നായി 15 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കു ന്നുണ്ട്.

ധാരാളം ചിത്രകലാകാരന്മാരുണ്ടെങ്കിലും ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകത്തത് ദുഖകരമാണെന്നും ചിത്രകലയെ പഠിക്കാനോ വായി ക്കാനോ ശ്രമിക്കുന്നത് അപൂര്‍വം പേര്‍ മാത്രമാണെന്നും പി.സുരേ ന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ ഫണ്ടില്‍ മാത്രം കലയ്ക്കും സാഹിത്യത്തി നും ഒരു പരിധിക്കപ്പുറം വളരാന്‍ കഴിയില്ല. സ്വന്തമായി ഓരോരു ത്തരും അവരുടെ കഴിവ് വികസിപ്പിക്കണം. ചിത്രകലയെ സംബ ന്ധിച്ചുള്ള പുസ്തകങ്ങള്‍ കലാകാരന്മാര്‍ വായിക്കണം. നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും അവയെല്ലാം അതിജീവിച്ച് വരച്ചെങ്കില്‍ മാത്രമേ ചിത്രകലാരംഗത്ത് നിലനില്‍പ്പ് സാധ്യമാവുക യുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് പരിപാടിയില്‍ അധ്യക്ഷനായി. എസ. ബി.രാജു, ബൈജു ദേവ്, ശ്രീജ പള്ളം, വി.രവീന്ദ്രന്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ഇതര സംസ്ഥാനങ്ങളിലെ സ്റ്റാളുകള്‍ മേളയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നു

പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പ്രദര്‍ശന വിപണന മേളയില്‍ ഇതര സംസ്ഥാനങ്ങളുടെ സ്റ്റാളുകള്‍ ശ്രദ്ധേയമാവുന്നു.  ജമ്മുകാശ്മീര്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, പോണ്ടിച്ചേരി എന്നിവിടങ്ങ ളില്‍ നിന്നുള്ള സ്റ്റാളുകളാണ് മേളയെ ആകര്‍ഷകമാക്കുന്നത്.  ജമ്മു കാശ്മീരിലെ കോട്ടണ്‍ എംബ്രോയ്ഡറി ഹാന്‍ഡ്  വര്‍ക്കിലുള്ള തുണി ത്തരങ്ങള്‍, കോട്ടണ്‍ ചുരിദാറുകള്‍, തനത് കാശ്മീരി കലാരൂപങ്ങ ളുടെ മാതൃകകള്‍, ബാഗുകള്‍, കളിപ്പാട്ടങ്ങള്‍, മേറ്റുകള്‍ ജാര്‍ഖ ണ്ഡില്‍ നിന്നുള്ള ഹാന്‍ഡ് ലൂം തുണിത്തരങ്ങള്‍, ജയ്പൂര്‍ ഹാന്‍ഡ് ബ്ലോക്ക് പ്രിന്റിങ്ങിലുള്ള വസ്ത്രങ്ങള്‍, രാജസ്ഥാനി വെല്‍വറ്റ് ക്ലോത്ത് ഹാന്‍ഡ് വര്‍ക്ക് പെയിന്റിങ്‌സ്, പോണ്ടിച്ചേരിയില്‍ നിന്നു ള്ള ക്രിസ്റ്റല്‍, ഹാന്‍ഡ് വര്‍ക്ക് ആഭരണങ്ങളുമായി ഇതര സംസ്ഥാന ങ്ങളില്‍ നിന്നുള്ള അഞ്ചോളം സ്റ്റാളുകള്‍ മേളയിലുണ്ട്. കരകൗശല ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഇലക്ട്രിക്കല്‍ ഉപകര ണങ്ങള്‍, മണ്‍പാത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍, ബാഗുകള്‍, മുള ഉല്‍പ്പന്നങ്ങള്‍, ഭക്ഷണ വിഭവങ്ങള്‍ എന്നിവയുമായി  സംസ്ഥാന ത്തിനകത്തും പുറത്തുനിന്നുമായി 120 ഓളം സ്റ്റാളുകളാണ് മേള യിലുള്ളത്. രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്.

രുചിക്കൂട്ടുമായി ഭക്ഷ്യമേള

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ പ്രദര്‍ശന വിപണന മേളയില്‍ വൈവിധ്യമാര്‍ന്ന തനത് രുചിക്കൂട്ടുമായി ഫുഡ് കോര്‍ട്ടുകള്‍ സജീവം. കുടുംബശ്രീയുടെ മൂന്ന് സ്റ്റാളുകള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഒന്ന്, ടോപ്പിന്‍ ടൗണ്‍ ഹോട്ടല്‍ എന്നിവരുടെ സ്റ്റുകളാണ് മേളയില്‍ രുചി വൈവിധ്യങ്ങള്‍ ഒരുക്കുന്നത്. അട്ടപ്പാടിയുടെ വനസുന്ദരി ചിക്കന്‍, റാഗി പഴം പൊരി, കപ്പ എന്നിവയുമായി അഗളിയില്‍ നിന്നുള്ള കൈരാശി കുടുംബശ്രീ യൂണിറ്റ്, മലബാര്‍ വിഭവങ്ങളുമായി മേലാര്‍കോട് ഹോം സ്റ്റെല്‍ കുടുംബശ്രീ യൂണിറ്റ്, തനത് വിഭവങ്ങളൊരുക്കി കണ്ണാടി സ്വീറ്റ് കുടുംബശ്രീ യൂണിറ്റ് എന്നിവരോടൊപ്പം വിവിധതരം ജൂസുകള്‍, ഐസ്‌ക്രീമുകള്‍, സര്‍ബത്തുകള്‍ എന്നിവയുമായി ട്രാന്‍സ് ജെന്‍ഡേഴ്‌സ് ഒരുമ കുടുംബശ്രീ യൂണിറ്റിന്റെ സ്റ്റാളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. പുതുമയാര്‍ന്ന വിഭവങ്ങളുമായി ടോപിന്‍ ടൗണ്‍ റെസ്റ്റോറന്റിന്റെ സ്റ്റാളും മേളയ്ക്ക് മാറ്റുകൂട്ടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!