പാലക്കാട്:കുത്തക കമ്പനികളുടെ ഇടപെടല്‍ മാധ്യമരംഗത്തെ പാടെ മാറ്റി മറിച്ചിരിക്കുന്ന വര്‍ത്തമാനകാലത്ത് മാധ്യമങ്ങളുടെ ദിശാബോധം പലപ്പോഴും ചട്ടക്കൂടിന് അകത്താണെന്ന് മാധ്യമ സെമിനാര്‍ അഭി പ്രായപ്പെട്ടു. മാധ്യമ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീസിന്റെയും പ്രസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ‘മാധ്യമങ്ങളുടെ ദിശാബോധം അന്നും ഇന്നും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിക്ടോ റിയ കോളേജ് ഇക്കണോമിക്‌സ് വിഭാഗം മുന്‍ മേധാവി പ്രൊഫ. പി. എ വാസുദേവന്‍ വിഷയാവതരണം നടത്തി. മികച്ച വാര്‍ത്തകള്‍ വായനക്കാര്‍ക്ക് നല്‍കുക എന്നതിനേ ക്കാള്‍ കൂടുതല്‍ വായനക്കാ രെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തി ലേക്ക് മാധ്യമങ്ങള്‍ മാറിക്കഴി ഞ്ഞു. ഈ സാഹചര്യത്തില്‍ മാധ്യമ ധര്‍മം നിര്‍വഹിക്കാന്‍ ഓരോ പത്രപ്രവര്‍ത്തകരും ബാധ്യസ്ഥ രാണെന്ന് അദ്ദേഹം പറഞ്ഞു. യന്ത്ര സഹായമില്ലാതെ പ്രവര്‍ത്തിച്ചി രുന്ന ഒരു മാധ്യമ കാലത്തില്‍ നിന്നും പത്രങ്ങള്‍ തന്നെ അപ്രസക്ത മാക്കുന്ന ഒരു കാലത്തി ലേക്കാണ് ലോകം പൊയ്‌ക്കൊണ്ടിരിക്കു ന്നത്. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ ഏറെ കുറവായിരുന്ന മുന്‍ കാലങ്ങളില്‍ പത്രങ്ങളുടെ ദിശാബോധം ഏറെ താഴെ തട്ടിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിരു ന്നില്ല. എന്നാല്‍ ഇന്ന് ഓരോ മാധ്യമ പ്രവര്‍ത്തകനും വ്യക്തമായ ദിശാബോധം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു എന്നതിലുപരി മത്സരാധിഷ്ഠിതമായ ഒരു വ്യവസായമായി മാധ്യമരംഗം മാറി കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യന്ത്രങ്ങളുടെ ഒരു തുടര്‍ച്ച മാത്രമായി മനുഷ്യന്‍ മാറിയിരിക്കു ന്നതായും അദ്ദേഹം പറഞ്ഞു.


 പ്രസ് ക്ലബ് ഹാളില്‍ ഹാളില്‍ നടന്ന സെമിനാര്‍ എ.ഡി.എം ടി. വിജയന്‍ ഉദ്ഘാടനം ചെയ്തു. നവമാധ്യമങ്ങളുടെ വരവ് പൊതു ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുന്നുണ്ട്. എന്നാല്‍ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പല വാര്‍ത്തകളും വിശ്വസ നീയമല്ല. വാര്‍ത്തയില്‍ നിഷ്പക്ഷതയും സത്യസന്ധതയും പുലര്‍ത്താ ന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്നും  ഉദ്ഘാടന പ്രസംഗ ത്തില്‍ അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് നഹ അധ്യക്ഷനായി.പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ. ഉണ്ണികൃഷ്ണന്‍, പ്രസ്‌ക്ലബ് സെക്രട്ടറി എം.കെ ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!