മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം റോഡിന്റെ നവീകരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയസമിതി പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് ഒപി ഷെരീഫ് ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍ പെഴസണ്‍ എം.കെ.സുബൈദാ, കുമരംപുത്തുര്‍ പഞ്ചായത്ത് പ്രസി ഡന്റ് കെ.പി.ഹംസ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ വറോ ടന്‍, ജന പ്രതിനിധികളായ ജോസ് കൊല്ലിയില്‍, എം.മുഹമ്മദാലി, കെ.സി.അബ്ദു റഹ്മാന്‍, സിറാജുദ്ദീന്‍, ഹുസൈന്‍ കോളശേരി, ഈശ്വ രി, യൂത്ത് കോണ്‍ നേതാവ് നൗഫല്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു .തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മാര്‍ച്ച് 10നകം തീരുമാനമെടുക്കാമെന്ന് അസി.എഞ്ചീനിയര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഉപ രോധം അവസാനിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് പൊതു മരാമത്ത് ഓഫീസില്‍ ജനപ്രതിനിധികളുടഡെ യോഗം ചേരാനും ധാരണയായി.രാവിലെ ഒമ്പത് മണിയോടെയാണ് ജനകീയ സമിതി ഓഫീസ് ഉപരോധിച്ചത്.ഇതേ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ഓഫീസിന കത്തേക്ക് പ്രവേശിക്കാനായില്ല.പത്തരയോടെയാണ് സമരം അവ സാനിപ്പിച്ചത്. സ്ത്രീകളുള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ സമര ത്തില്‍ പങ്കെടുത്തു. റോഡ് പണിയുടെ മറവില്‍ നാട്ടുകാരുടെ വഴിയും വെള്ളവും നിഷേധിക്കുന്നത് അനുവദിക്കാനാവില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി.