പാലക്കാട്: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കയറ്റ് കൂലി കര്‍ഷക രില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കി സര്‍ക്കാര്‍ നേരിട്ട് തൊഴിലാ ളികള്‍ക്ക് നല്‍കണമെന്നും അമിതമായി കൊയ്ത്ത് കൂലി കര്‍ഷക രില്‍ നിന്നും കൊയ്ത്ത് യന്ത്രങ്ങളെ കലക്ടര്‍ പിടിച്ചെടുക്കണെന്നും ബിജെപി കിസാന്‍ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ ശിവദാസ് വാര്‍ ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു. ഒരു ക്വിന്റല്‍ നെല്ലിന് കയറ്റ് കൂലി ഇനത്തില്‍ 12 രൂപയാണ് നിനിലവില്‍ സര്‍ക്കാര്‍ നല്‍കുന്നത്. എന്നാ ല്‍ 28 രൂപ കര്‍ഷന്‍ നല്‍കേണ്ടി വരികയാണ്.കൊയ്ത്ത് കൂലി നില വില്‍ ഒരു ഏക്കറിന് 2,000 രൂപയാണ് ഒന്നാം വിളയ്ക്ക് കര്‍ഷന്‍ നല്‍കിയത്.എന്നാല്‍ രണ്ടാം വിള കൊയ്ത്ത് തുടങ്ങേണ്ട സ്ഥലങ്ങ ളില്‍ 2,800 രൂപ വാങ്ങുന്നുണ്ടെന്നും ശിവദാസന്‍ വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.